ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്. സി പരീക്ഷകളിൽ വിജയിച്ച നെരൂൾ സമാജം അംഗങ്ങളുടെ 24 കുട്ടികളെ അനുമോദിച്ചു.
ജൂലൈ 21, ഞായറാഴ്ച വൈകുന്നേരം 5.30 ന് നെരൂൾ എൻ.ബി.കെ. എസ് കോംപ്ലക്സിൽ കൂടിയ യോഗത്തിൽ പ്രശസ്ത ന്യൂക്ലിയർ ശാസ്ത്രജ്ഞൻ ഡോ. എ പി ജയരാമൻ മുഖ്യാതിഥിയും, കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ്സ് വിശിഷ്ടാതിഥിയുമായിരുന്നു.
സമാജം പ്രസിഡൻ്റ് ശ്രീ കെ.എ കുറുപ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന സെക്രട്ടറി ശ്രീ പ്രകാശ് കാട്ടാക്കട സ്വാഗതവും കൺവീനർ ശ്രീ കെ ടി നായർ നന്ദിയും പറഞ്ഞു. സഞ്ജയ് പി. ആർ ചടങ്ങ് നിയന്ത്രിച്ചു.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു