HomeEntertainmentട്രൂ ഇന്ത്യൻ 'ചന്ദ്രപ്രഭ' പുരസ്‌കാരം പി. ചന്ദ്രകുമാറിന്

ട്രൂ ഇന്ത്യൻ ‘ചന്ദ്രപ്രഭ’ പുരസ്‌കാരം പി. ചന്ദ്രകുമാറിന്

Published on

ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ‘ ചന്ദ്രപ്രഭ ‘ പുരസ്‌കാരം സംവിധായകൻ പി .ചന്ദ്രകുമാറിനു സമർപ്പിക്കും . സിനിമയുടെ സമസ്ത മേഖലകളിലും പി. ചന്ദ്രകുമാർ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം സമർപ്പിക്കുന്നതെന്നു ട്രൂ ഇന്ത്യൻ ‘ വീണ്ടും വസന്തം ‘
സംഘാടക സമിതി ചെയർമാൻ ടി .ആർ. ചന്ദ്രൻ അറിയിച്ചു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പി.ചന്ദ്രകുമാർ പരമ്പരാഗത വിഷവൈദ്യ കുടുംബത്തിൽ ജനിച്ച് , കഥകളി നടനായി , 14 വയസ്സിൽ സിനിമ രംഗത്ത് സഹ സംവിധായകനായി തുടങ്ങി 19 വയസ്സിൽ സ്വതന്ത്ര സംവിധായകനായ ഇദ്ദേഹം 168 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് . കഥ തിരക്കഥ സംഭാഷണം ഛായാഗ്രഹണം നിർമ്മാണം എന്നീ രംഗങ്ങളിൽ മികവ് പുലർത്തിയ പി.ചന്ദ്രകുമാർ ഉടൻ പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടക്കുന്നു. പി .ചന്ദ്രകുമാർ സംവിധാനം ചെയ്ത അസ്തമയം എന്ന ചിത്രത്തിൽ ജയഭാരതി ക്കും ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ മോഹൻലാലിനും സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് .കെ.എസ് . ചിത്ര എന്ന ഗായിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ചന്ദ്രകുമാറിൻ്റെ ഞാൻ ഏകനാണ് എന്ന ചിത്രത്തിലൂടെയാണ് . 1996 ൽ സംവിധാനം ചെയ്ത മിനി എന്ന ചലചിത്രത്തിന് മികച്ച കുടുബ ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ബാലചലചിത്രത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. സത്യൻ അന്തിക്കാട് കമൽ രാജസേനൻ എന്നിങ്ങനെ പ്രതിഭാധനരായ ശിഷ്യൻമാരുടെ നീണ്ട നിര തന്നെ അദ്ദേഹത്തിനുണ്ട് .

പുനലൂർ സോമരാജനും, പി.ആർ. കൃഷ്‌ണനും, മോഹൻ നായർക്കും, ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരങ്ങൾ

പത്രപ്രവർത്തന രംഗത്ത് നിന്നും , കാട്ടൂർ മുരളി, പി.വി .വാസുദേവൻ, നാടക സിനിമാരംഗത്തു നിന്നും ബാലാജി, സുമ മുകുന്ദൻ, വിജയ മേനോൻ , സംഘടന രംഗത്തെ സ്ത്രീ ശാക്തീകരണത്തിനു ദിശാബോധം നൽകിയതിന് ബീന കെ . തമ്പി. രുഗ്മിണി സാഗർ , സാഹിത്യ രംഗത്ത് അക്ഷരസ്നേഹവും , വായനാശീലവും വളർത്തിയെടുത്ത ഡോ .ശശികലാ പണിക്കർ, ഗോവിന്ദനുണ്ണി, ശിവപ്രസദ് കെ. കെ വാനൂർ ( ഹൈദരാബാദ്‌ ) നൃത്ത രംഗത്ത് നിന്നും താര വർമ്മ, ഡോ . കലാമണ്ഡലം വിജയശ്രീ പിള്ളൈ എന്നിവരെ ലീഡിങ് ലൈറ്റ് പുരസ്‌കാരം നൽകി ആദരിക്കും . മുംബൈ സാഹിത്യവേദി കൺവീനർ കെ.പി .വിനയൻ , പ്രേംകുമാർ , മുഹമ്മദ് സിദ്ധിക്ക്, ബാബു മാത്യു, ഇ .പി വാസു, സോമമധു , മധുബാലകൃഷ്ണൻ
എന്നിവരെയും ആദരിക്കും .

വളർന്നു വരുന്ന പ്രതിഭകൾക്കുള്ള നവപ്രതിഭ പുരസ്കാരം നൃത്തരംഗത്തു നിന്നും ശ്രീലക്ഷ്‌മി എം നായർക്കും സംഗീത രംഗത്ത് നിന്നും ശ്രിതി രവി കുമാർ എന്നിവർക്കും സമർപ്പിക്കും .

നവംബർ 9 ശനിയാഴ്ച വൈകീട്ട് 5.30-ന് ഡോംബിവിലി ഈസ്റ്റിലെ തിലക് റോഡിലുള്ള സർവേഷ് ഹാളിലാണ് ട്രൂ ഇന്ത്യൻ വീണ്ടും വസന്തം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9320986322

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this