More
    HomeEntertainmentബെൻസി പ്രൊഡക്ഷൻസിന്റെ ബെസ്റ്റി തിയേറ്ററുകളിലേക്ക്; ബാലതാരമായി മുംബൈ മലയാളി

    ബെൻസി പ്രൊഡക്ഷൻസിന്റെ ബെസ്റ്റി തിയേറ്ററുകളിലേക്ക്; ബാലതാരമായി മുംബൈ മലയാളി

    Published on

    ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അക്ബർ ട്രാവൽസ് മേധാവി കെ വി . അബ്ദുൾ നാസർ നിർമ്മിച്ച “മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള “എന്ന സിനിമക്ക്‌ ശേഷം ഷാനു സമദ് തിരക്കഥയും സംഭാഷണവും തയ്യാറാക്കി സംവിധാനം ചെയ്യുന്ന ബെസ്റ്റി എന്ന സിനിമയുടെ മോഷൻ പോസ്റ്ററും ടൈറ്റിൽ ലോഞ്ചും സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്തത്.

    തെറ്റിദ്ധാരണയുടെ പേരിൽ വിവാഹമോചനത്തിലെത്തിയ ദമ്പതികൾക്കിടയിലേക്ക് സഹായത്തിനായെത്തുന്ന സുഹൃത്തും തുടർന്നുണ്ടാകുന്ന രസകരമായ തമാശകളും ചേർന്നതാണ് പ്രമേയം.

    പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഒരുക്കുന്ന പാട്ടുകൾക്കൊപ്പം പഴയ കുറെ ജനപ്രിയ മാപ്പിള പാട്ടുകളും ഈ സിനിമയിലുണ്ട്.

    അഷ്‌കർ സൗദാനെയും ഷഹീൻ സിദ്ധിക്കിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിൽ സാക്ഷി അഗർവാൾ നായികയായി എത്തുന്നു

    കൂടാതെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു,ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം ,ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി,സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി,തിരു,ശ്രവണ, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ,ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവർ അഭിനയിക്കുന്നു.

    ചിത്രത്തിൽ പ്രധാന റോളിലെത്തുന്നത് ഹരികൃഷ്ണൻ മനോജാണ്. താക്കുർളി നിവാസിയായ ഈ കൊച്ചു മിടുക്കൻ ആംചി മുംബൈയിലൂടെയാണ് സിനിമയിലെത്തുന്നത്.

    കഥ പൊന്നാനി അസീസ് , ക്യാമറ: ജിജു സണ്ണി, പ്രൊഡക്ഷൻ ഇൻ ചാർജ് റിനി അനിൽകുമാർ, ഗാനരചന : ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല , പ്രൊഡക്ഷൻ കൺട്രോളർ:എസ്. മുരുകൻ, കല : ദേവൻ കൊടുങ്ങല്ലൂർ, സംഘട്ടനം: ഫിനിക്സ് പ്രഭു, എഡിറ്റർ: ജോൺ കുട്ടി, കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ, ചീഫ് അസോസിയറ്റ് ഡയറക്ടർ : തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ , സഹ സംവിധാനം: റെന്നി,സമീർഉസ്മാൻ , ഗ്രാംഷി, സാലി വി.എം, സാജൻ മധു, കൊറിയോഗ്രാഫി : രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര , ,ചമയം: റഹിം കൊടുങ്ങല്ലൂർ,

    മുംബൈ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ തീയേറ്ററിലെത്തുന്നു

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...