More
    HomeEntertainmentബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു

    ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു

    Published on

    spot_img

    എം എ നിഷാദ് സംവിധാനം ചെയ്യുന്ന ” ഒരു അന്വേഷണത്തിന്റെ തുടക്കം” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈ, ദുബായ്, കോട്ടയം, കുട്ടിക്കാനം, വാഗമൺ,പഞ്ചാബ് എന്നിവിടങ്ങളിളായി 52 ദിവസങ്ങൾ കൊണ്ടാണ് ചിത്രികരണം പൂർത്തിയാക്കിയത്.

    സംവിധായകൻ,നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഒരു വലിയ താര നിര ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ്.

    പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ കഥ രൂപീകരിച്ചത്. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ.ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വീശിഷ്ട സേവനത്തിനു രണ്ടു തവണ പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട് .

    ചെറുതും വലുതുമായ വേഷങ്ങളിൽ ഏകദേശം 64 താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു.ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്‌, സമുദ്രകനി, അശോകൻ, സുധീഷ്, ബൈജു സന്തോഷ്‌, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, ഉമാ നായർ,വിജയ് ബാബു,ജാഫർ ഇടുക്കി, സുധീർ കരമന, ഇർഷാദ് രമേശ്‌ പിഷാരടി, ജോണി ആന്റണി, കൈലാഷ്, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്,ബിജു സോപാനം,കലാഭവൻ ഷാജോൺ,സായികുമാർ, കോട്ടയം നസീർ,കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ,സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു,സ്മിനു സിജോ,അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി,, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദ് ഒരു പ്രധാന വേഷത്തിലെത്തുന്നു.

    വിവേക് മേനോൻ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം – എം ജയചന്ദ്രൻ, എഡിറ്റർ – ജോൺകുട്ടി,കോസ്റ്റും -സമീറ സനീഷ്, മേക്ക് അപ് – റോണക്സ് സേവ്യർ, വരികൾ – പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി – എം ആർ രാജാകൃഷ്ണൻ,ആർട്ട്‌ – ദേവൻ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, പ്രൊഡക്ഷൻ ഡിസൈനർ – ഗിരീഷ് മേനോൻ, ബി ജി എം – മാർക്ക് ഡി മൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കൃഷ്ണകുമാർ, ത്രിൽസ് – ഫീനിക്സ് പ്രഭു, ബില്ല ജഗൻ, അസോസിയേറ്റ് ഡയറെക്ടർ – രമേശ്‌ അമ്മാനത്ത്, പി ആർ ഒ – വാഴൂർ ജോസ്, എ എസ് ദിനേശ്,സ്റ്റിൽസ് – ഫിറോസ് കെ ജയേഷ്, കൊറിയോഗ്രാഫർ – ബ്രിന്ദ മാസ്റ്റർ,വി എഫ് എക്സ് – പിക്ടോറിയൽ,പി ആർ ആൻഡ് മാർക്കറ്റിംഗ് -തിങ്ക് സിനിമ, ഡിസൈൻ – യെല്ലോ യൂത്ത്

    Latest articles

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം ജൂൺ 14ന്; ആഗോള പ്രതിനിധികൾ പങ്കെടുക്കും

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സമ്മേളനവും സ്ഥാനാരോഹണ ചടങ്ങും ജൂൺ 14 ശനിയാഴ്ച വൈകീട്ട് 5.30ന്...

    മുംബൈയിലെ കാമാത്തിപ്പുരയുടെ പുനർ നിർമ്മാണം; ടെൻഡർ ക്ഷണിച്ചു

    മുംബൈ, ജൂൺ 12, 2025: മുംബൈയിലെ ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങളിലൊന്നായ കാമത്തിപ്പുരയുടെ പുനർ നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചു. മഹാരാഷ്ട്ര...

    ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു

    അഹമ്മദാബാദ് എയർപോർട്ടിൽ നിന്ന് ഉയർന്ന് പൊങ്ങിയ ബോയിംഗ് 787 വിമാനം ടേക്ക് ഓഫ് കഴിഞ്ഞ് 600 അടി ഉയരത്തിൽ...

    ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!

    മുംബൈയിൽ ബാന്ദ്ര ആസ്ഥാനമായ യുഎസ് കോൺസുലേറ്റിലെത്തുന്ന സന്ദർശകരുടെ ബാഗുകൾ സൂക്ഷിച്ച് പ്രതിമാസം 5 മുതൽ 8 ലക്ഷം രൂപ...
    spot_img

    More like this

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം ജൂൺ 14ന്; ആഗോള പ്രതിനിധികൾ പങ്കെടുക്കും

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സമ്മേളനവും സ്ഥാനാരോഹണ ചടങ്ങും ജൂൺ 14 ശനിയാഴ്ച വൈകീട്ട് 5.30ന്...

    മുംബൈയിലെ കാമാത്തിപ്പുരയുടെ പുനർ നിർമ്മാണം; ടെൻഡർ ക്ഷണിച്ചു

    മുംബൈ, ജൂൺ 12, 2025: മുംബൈയിലെ ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങളിലൊന്നായ കാമത്തിപ്പുരയുടെ പുനർ നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചു. മഹാരാഷ്ട്ര...

    ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു

    അഹമ്മദാബാദ് എയർപോർട്ടിൽ നിന്ന് ഉയർന്ന് പൊങ്ങിയ ബോയിംഗ് 787 വിമാനം ടേക്ക് ഓഫ് കഴിഞ്ഞ് 600 അടി ഉയരത്തിൽ...