തെന്നിന്ത്യൻ താരം കമൽഹാസന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2 റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ മുംബൈയിലെത്തിയത്.
1996-ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമ വലിയ വിജയം നേടിയ ചിത്രമാണ്.
ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗവുമായി തിരിച്ചെത്തുകയാണ് കമൽഹാസൻ. സിനിമാ പ്രേമികൾ ആകാംക്ഷയോടെയാണ് ഇന്ത്യൻ 2 തീയേറ്ററുകളിലെത്താൻ കാത്തിരിക്കുന്നത്.
കമല്‍ ഹാസന്‍ സംവിധാനം ചെയ്ത ‘ഹേ റാമി’ല്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണെന്ന് കമൽ ഹാസൻ പറഞ്ഞു. പുതിയ ചിത്രം ഇന്ത്യന്‍ 2ന്റെ പ്രമോഷന്‍ ചടങ്ങിനിടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സൗജന്യമായി തന്റെ സിനിമയില്‍ അഭിനയിച്ചതില്‍ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്ന് കമൽഹാസൻ പറഞ്ഞു.
ഹിന്ദിയിലും തമിഴിലുമായി 2000ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഹേ റാം. ഷാരുഖ് ഖാനൊപ്പം കമല്‍ഹാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയായിരുന്നു.