കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി വയ്ക്കാൻ പണമില്ലാതെ സുമനസുകളുടെ സഹായം തേടിയത്.
തുടർന്നാണ് മനോജ്, കുഞ്ഞികൃഷ്ണൻ, ഡോ. റോസി എന്നിവരുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ഇടപെടുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചിട്ടുള്ള സംഘടനയുടെ വാട്ട്സപ്പ് ഗ്രൂപ്പിലൂടെയാണ് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ അംഗങ്ങളോട് അഭ്യർത്ഥന നടത്തിയത്. 48 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം രൂപ സമാഹരിക്കാനായെന്ന് മനോജ് പറഞ്ഞു. പിന്നീട് ഈ പണം ഹൃദ്യക്കും ഷാൻസിനുമായി ഒപ്പം വീതിച്ച് നൽകുകയായിരുന്നു.
നൂതന സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന ഡിജിറ്റൽ കൂട്ടായ്മയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാണ് നന്മ വറ്റാത്ത സമൂഹമായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം ശ്രദ്ധ നേടുന്നത്.
- ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു
- ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!
- കല്യാൺ സാംസ്കാരിക വേദി; പ്രതിമാസ സാഹിത്യ ചർച്ചയിൽ സവിത മോഹനൻ കവിത അവതരിപ്പിക്കും
- എസ് എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ താനെയിൽ ആദരിക്കുന്നു
- മാച്ച് ഫിക്സിങ്’ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം, സംസ്ഥാനത്ത് മശാൽ യാത്ര നാളെ
- മഹാരാഷ്ട്രയിൽ മദ്യത്തിന് വില കൂടും
- ലുക്ക് ഔട്ട് നോട്ടീസ്; ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ തേടി കേരള പോലീസ്
- മുംബൈ ലോക്കൽ ട്രെയിൻ യാത്രയിലെ അപകടം; ഓട്ടോമേറ്റഡ് വാതിൽ റെയിൽവേ പരിഗണിക്കുന്നു.
- സൗജന്യ നോട്ട്ബുക്ക് വിതരണം നടന്നു
- അക്ഷരങ്ങൾക്ക് കനവുകൾ സമ്മാനിച്ച സാഹിത്യ സായാഹ്നം
- മുംബൈ ലോക്കൽ ട്രെയിൻ അപകടം; ദുരൂഹത അന്വേഷിക്കണമെന്ന് യാത്രക്കാർ