വരികൾക്കിടയിൽ – 18

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

രാഷ്ട്രപതി അവാർഡ് നൽകില്ല , പകരം അവാർഡ് ജേതാക്കൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കും , തീരുമാനത്തിൽ പ്രതിഷേധിച്ച് പലരും ചലച്ചിത്ര അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചു

  • ഫോട്ടോ വേണം എന്നില്ല , ഫോട്ടോഷോപ്പ് ആയാലും മതിയായിരുന്നു . അതാണ് കണ്ടു ശീലം

ട്രെയിനിലെ ടോയ്‌ലറ്റിൽ ചായയുണ്ടാക്കുന്ന വീഡിയോ വൈറൽ: റെയിൽവേ കോൺട്രാക്ട്രർക്ക് ഒരു ലക്ഷം പിഴയിട്ടു

  • ഇനി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ആരും ഫോട്ടോ എടുക്കുന്നില്ലെന്ന് ഉറപ്പു വരുത്താം.

2018 ൽ ലോകത്തിലെ ജനങ്ങളുടെ കാൽഭാഗം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ആകും: റിപ്പോർട്ട്

  • കൈകൊണ്ടും വായകൊണ്ടും ആയിരുന്നു ഇതുവരെ ……. ഇനി “കാൽ” ഭാഗം കൊണ്ടും ……

സീറോ മലബാർ സഭയുടെ കുടുംബ പഠന സർവേയിൽ കൃത്രിമ ജനന നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യം വിവാദത്തിൽ 

  • ഉദ്ദേശ്യ ശുദ്ധിയെ മാനിക്കേണ്ടേ? കൃത്രിമം കാണിക്കുന്നുണ്ടോ എന്നറിയാനല്ലേ ചോദ്യം?

നിരാശയുടെ ദിനങ്ങൾ ഇന്ത്യ മറികടന്നു: പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here