More
    Home70 കോടിയുടെ തട്ടിപ്പ് കേസ്; എസ്.കുമാർ ജൂവലറി ഉടമക്ക് ജാമ്യം

    70 കോടിയുടെ തട്ടിപ്പ് കേസ്; എസ്.കുമാർ ജൂവലറി ഉടമക്ക് ജാമ്യം

    Array

    Published on

    spot_img

    മുംബൈ കേന്ദ്രമാക്കി സ്വർണ വ്യാപാരം നടത്തിയിരുന്ന എസ് കുമാർ ജൂവലറി ഉടമ ശ്രീകുമാർ പിള്ള രണ്ടു വർഷം മുൻപാണ് നാടകീയമായി മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ നിന്ന് അറസ്റ്റിലാകുന്നത് . ബി.എം.ഡബ്ല്യു കാറും കാറിൽ ഒളിപ്പിച്ചിരുന്ന 2.9 കോടി രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. 70 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അറസ്റ്റ്. കേസിൽ കഴിഞ്ഞ 21 മാസത്തോളമായി ജയിലിൽ കഴിയുന്ന ശ്രീകുമാർ പിള്ളയ്ക്ക് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

    കേസ് അന്വേഷണം പൂർണമായതും പോലീസ് കുറ്റപത്രം സമർപ്പിച്ചതും കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നൽകുന്നതെന്ന് ജസ്റ്റിസ് എൻ ജെ ജമാദാർ ഉത്തരവിൽ വ്യക്തമാക്കി

    സ്വർണ്ണ നിക്ഷേപ പദ്ധതിയിൽ വൻ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതികൾ. രണ്ടായിരത്തോളം നിക്ഷപകർ അടക്കം 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച് താനെയിലെ 11 ഹോൾസെയിൽ സ്വർണ്ണ, ഡയമണ്ട് കച്ചവടക്കാർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി അഞ്ചിലധികം ജൂവലറികളുടെ ഉടമയാണ് ശ്രീകുമാർ പിള്ള.

    നിക്ഷേപ പദ്ധതികളിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്തും , സ്വർണ ചിട്ടിയിൽ സ്വർണാഭരണം നൽകുകയെന്ന പദ്ധതികളിലുമാണ് പണമോ സ്വർണമോ ലഭിക്കാതെ വന്ന സാധാരണക്കാരടങ്ങുന്ന നിക്ഷേപകരുടെ പരാതികൾ. ഏകദേശം 70 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

    കബളിപ്പിക്കപ്പെട്ടവർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാൻ തന്റെ വസ്തുക്കൾ നൽകാൻ തയ്യാറാണെന്ന് ധരിപ്പിച്ചതാണ് കോടതി കണക്കിലെടുത്തത്.

    സമാനമായ കേസിൽ മുംബൈയിലെ രണ്ടു മലയാളി ജൂവലറി സ്ഥാപനങ്ങളുടെ ഉടമകളും വർഷങ്ങളായി ജയിലിലാണ്. കോടതി വിധി പണം നഷ്ടമായ പതിനായിരക്കണക്കിന് നിക്ഷേപകർക്കാണ് പ്രത്യാശ നൽകിയിരിക്കുന്നത്.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this