മുംബൈയിൽ ശക്തമായ പൊടിക്കാറ്റിനിടെ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. സംഭവത്തിൽ 64 പേർക്ക് പരിക്കേറ്റു. ലോക്കൽ ട്രെയിനുകൾ, മെട്രോ നെറ്റ്‌വർക്ക് എയർപോർട്ട് സർവീസുകൾ തുടങ്ങി റോഡ് ഗതാഗതവും തടസ്സപ്പെട്ടതോടെ അപ്രതീക്ഷിതമായെത്തിയ മഴയും പൊടിക്കാറ്റും നഗരജീവിതം താറുമാറാക്കി
മുംബൈയിൽ ഇന്നലെ വൈകീട്ട് എത്തിയ സീസണിലെ ആദ്യ മഴ വലിയ നാശനഷ്ടങ്ങൾ വിതച്ചാണ് കടന്നു പോയത്. പലയിടത്തും മരങ്ങൾ കട പുഴകി വീണും കൂറ്റൻ ഇരുമ്പു കമാനങ്ങളും വലിയ ബോർഡുകളും നിലം പതിച്ചുമാണ് അപകടങ്ങൾ ഉണ്ടായത്.
ഘാട്കോപ്പറിൽ പെട്രോൾ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
ചികത്സയിലുണ്ടായിരുന്ന 6 പേര് കൂടിയാണ് മരിച്ചത്. 64 പേരായിരുന്നു പരിക്കേറ്റ് രാജവാഡി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും ഇന്നലെ വൈകീട്ട് നാലരക്ക് ശേഷമായിരുന്നു സംഭവം. ശക്തമായ പൊടിക്കാറ്റിനെ തുടർന്നാണ് അപകടങ്ങൾ ഉണ്ടായത്. ഘാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിൽ തകര്‍ന്നുവീണതോടെയാണ് നൂറോളം പേർ കുടുങ്ങിയത്. നിരവധി വാഹനങ്ങളും പെട്രോൾ പാമ്പിന്റെ മേൽക്കൂരയും തകർന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങൾ സ്ഥലത്തെത്തിയാണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്.
12 ഫയർ എഞ്ചിനുകളും രണ്ട് ക്രെയിനുകളുമെത്തിയായിരുന്നു രക്ഷാ പ്രവർത്തനങ്ങൾ .
മഴയിലും കാറ്റിലും മുംബൈയിലെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറാകുകയും നാശനഷ്ടങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ആളുകളെ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകും. മുംബൈയിലെ ഇത്തരം ഹോർഡിംഗുകളെല്ലാം പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംഭവത്തിൽ പരസ്യ കമ്പനി ഉടമ ഭവേഷ് ഭിന്ദേയ്‌ക്കും മറ്റുള്ളവർക്കുമെതിരെ പന്ത്‌നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പന്ത്‌നഗർ പോലീസ് കേസ് അന്വേഷിക്കുന്നു.
ലോക്കൽ ട്രെയിനുകൾ, മെട്രോ നെറ്റ്‌വർക്ക് എയർപോർട്ട് സർവീസുകൾ തുടങ്ങി പലയിടത്തും റോഡ് ഗതാഗതവും തടസ്സപ്പെട്ടു
അന്താരാഷ്ട്ര വിമാനത്താവളം ഒരു മണിക്കൂറിലധികം സർവീസുകൾ റദ്ദാക്കി. പല വിമാനങ്ങളും വഴി തിരിച്ചു വിടേണ്ടതായി വന്നു.
ആദ്യ മഴ ലോക്കൽ ട്രെയിൻ സർവീസിനേയും ബാധിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ റെയിൽവേ സ്റേഷനുകളിലായി കുടുങ്ങിപ്പോയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വഴിയോരങ്ങളിലെ മരങ്ങളും വലിയ ബോർഡുകളും നിലം പതിച്ചതോടെ ഈ മേഖലയിലെ ഗതാഗതം തടസ്സപ്പെട്ടു