താനെ ജില്ലയിലെ ഡോംബിവ്‌ലിയിൽ ഉച്ചയോടയാണ് സംഭവം
എംഐഡിസി ഏരിയയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ തീപിടിത്തമുണ്ടായി. വലിയ സ്ഫോടനത്തോടെയുള്ള പൊട്ടിത്തെറി സമീപവാസികളിൽ പരിഭ്രാന്തി പടർത്തി.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഒരു ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമല്ല.
നിരവധി പേർക്ക് പരിക്കേറ്റതായാണ് അറിയാൻ കഴിഞ്ഞത്. ആംബുലൻസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. സ്‌ഫോടനത്തെ തുടർന്ന് ഡോംബിവ്‌ലി നിവാസികൾക്കിടയിൽ വലിയ ഭീതിയാണ് പടർന്നത്. സംഭവം നടന്ന പ്രദേശത്ത് അന്തരീക്ഷം കറുത്ത പുക കൊണ്ട് നിറഞ്ഞിരിക്കയാണ്.
ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തം സിലിണ്ടറാണോ അതോ മറ്റെന്തെങ്കിലുമോ എന്ന് ഇതുവരെ അറിവായിട്ടില്ല. അതേസമയം ബോയിലർ പൊട്ടിത്തെറിച്ചതായി സംശയിക്കുന്നു. ആളപായമൊന്നും ഇതുവരെ അറിവായിട്ടില്ല. എന്നാൽ, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
#BreakingNews 🚨 Fire breaks out after boiler explosion at factory in Dombivli.#Dombivli #DombivliFire #Thane #Maharashtra #Fire pic.twitter.com/0d5WutMJ0k
— Lokmat Times (@lokmattimeseng) May 23, 2024
അഗ്‌നിശമന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്. സംഭവം നടന്ന ഫാക്ടറി രാസവസ്തുക്കളുടേതായതിനാൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഇതിന് മുൻപും ഇത്തരം സംഭവങ്ങളിൽ നിരവധി പേർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തീ ആളിപ്പടരുന്നത് തുടരുകയാണ് . സമീപത്തെ കമ്പനിയിലും തീ പടരുന്നതായാണ് റിപ്പോർട്ട്. പ്രദേശത്ത് കൂടുതൽ അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു