രാജ്യസേവനത്തിലും ആതുരസേവനത്തിലും സംഗീതത്തിലും സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മുൻ ആർമി മെഡിക്കൽ കോറിലെ ഡോക്ടറും ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റും ആകാശവാണി-ദൂര ദർശൻ ടെലിവിഷന്റെ ഗസൽ, സുഗമ സംഗീതം എന്നിവയിലെ അംഗീകൃത ഗായികയും സാമൂഹ്യ സേവികയുമായ ഡോക്ടർ (മേജർ) നളിനി ജനാർദ്ദനനു ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അഖിലേന്ത്യാതലത്തിൽ നൽകി വരുന്ന ‘മദർ തെരേസ ജീവകാരുണ്യ സേവാ പുരസ്കാരം 2024’ നൽകി ആദരിച്ചു. പൂനയിലെ ദേഹു റോഡിലുള്ള മഹാകവി കുമാരനാശാൻ സ്മാരക ഹാളിൽ വെച്ചു നടന്ന വർണ്ണശബള മായ വാർഷിക സമ്മേളനത്തിൽ വെച്ച് ശ്രീനാരായണഗുരു സമിതി പ്രസിഡൻറ് ജെ ചന്ദ്രൻ, മറ്റു മാന്യ വ്യക്തികളായ സി പി രാജു (ജനറൽ സെക്രട്ടറി എസ് എൻ ജി എസ്), എ ഗോപി, വി ആർ വിജയൻ, പി വി ഗംഗാധരൻ, കെ എൻ ജയകുമാർ, എസ് ശശിധരൻ, പി ആർ സുരേന്ദ്രൻ, കെ പി കുമാർ, പ്രൊഫ (കേണൽ) ഡോക്ടർ കാവുമ്പായി ജനാർദ്ദനൻ, പി ജി രാജൻ , ഡി പ്രകാശ്, കാർത്തികേയ പണിക്കർ, ബാബു രാജൻ, കെ വി ധർമ്മരാജൻ, എസ് പി ചന്ദ്ര മോഹൻ, വി എസ് സോമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വമ്പിച്ച ജനസദസ്സിന് മുമ്പിൽ വെച്ച് ഈ പുരസ്‌കാരം നൽകി ആദരിച്ചത്.
ഇന്ത്യൻ ആർമി മെഡിക്കൽ കോറിൽ മേജർ റാങ്കിൽ ഡോക്ടറായിരുന്ന നളിനി ജനാർദ്ദനൻ ആകാശവാണിയുടെയും ദൂരദർശന്റെയും അംഗീകാരം നേടിയ ഗായിക യാണ്. ആന്ധ്രപ്രദേശ് ഗവൺമെന്റിന്റെ സാംസ്കാരിക ഉത്സവങ്ങളിലും മറാഠി-മലയാളി സാംസ്കാരിക ഉത്സവങ്ങളിലും കേരള ഫെസ്റ്റിവെലിലും കൺട്രി ക്ലബ് തുടങ്ങിയ മറ്റു നിരവധി സാംസ്കാരിക വേദികൾക്കും പുറമേ ഇന്ത്യയിലുടനീളമുള്ള വയോജനങ്ങൾക്കും വികലാംഗർക്കും, സാധാരണ ജനങ്ങൾക്കും വേണ്ടി സംഗീത പരിപാടികൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, നിരാലംബർക്കു വേണ്ടിയുള്ള സൗജന്യ വൈദ്യ ശുശ്രൂഷകൾ, മെഡിക്കൽ സെമിനാറുകൾ എന്നിവ നടത്തുന്നതിൽ വിലയേറിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി വൈദ്യശാസ്ത്രം, സംഗീതം, ഭക്തി, സംഗീത ചികിത്സ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള 3000 ലേറെ ലേഖന ങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിൽ 100 ലേറെ റേഡിയോ പ്രഭാഷണങ്ങൾ നടത്തി. 38 ലേറെ കൃതികളും പത്തോളം സംഗീത ആൽബ ങ്ങളും മ്യൂസിക് തെറാപ്പി പോലുള്ള വിഷയങ്ങളെപ്പറ്റിയുള്ള വീഡിയോകളും മറ്റും സംഭാവന ചെയ്ത ഡോക്ടർ നളിനി ജനാർദ്ദനന്റെ അഭിമുഖ സംഭാഷണങ്ങൾ ദൂരദർശൻ, കൗമുദി ടിവി, മംഗളം ടിവി, തുടങ്ങിയ ദൃശ്യമാധ്യമങ്ങൾക്ക് പുറമേ സ്ത്രീധനം മഹിളാ രത്നം, പ്രദീപം, വാഗ്ദേവത, ആയുഷ്‌സ്പന്ദനം, ജ്വാല തുടങ്ങിയ മാസികകളിലും പ്രസിദ്ധീ കരിച്ചിരുന്നു. പുസ്തകങ്ങളിലധികവും സാധാരണ ജനങ്ങൾക്ക് മനസിലാവുന്ന ഭാഷയി ലെഴുതിയ ആരോഗ്യ-വൈദ്യശാസ്ത്രപരമായ വിഷയങ്ങളും ആത്മീയ വിഷയങ്ങളും കഥകളുമാണ്.
ഡോക്ടർ നളിനിയുടെ ജീവചരിത്രം, പത്തിലേറെ അന്തർദേശീയ ജീവചരിത്ര ഗ്രന്ഥങ്ങളിൽ പ്രകാശിതമാണ്. പനമ്പിള്ളി സ്മാരക സ്വർണ്ണമെഡൽ, ഏറ്റവും നല്ല കഥാകാരിക്കുള്ള കഥാ അവാർഡ്, ദേശസ്നേഹ പുരസ്കാരം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ നമ്മുടെ ആരോഗ്യം സാഹിത്യ പുരസ്കാരം, ശ്രേഷ്ഠ ഗായികക്കുള്ള പത്മശ്രീ സുകുമാരി കലാപ്രതിഭ അവാർഡ്, ആതുര സേവനത്തിനുള്ള സ്‌മൈൽ പ്ലസ് ഗ്ലോബൽ അവാർഡ്, കലാസാംസ്കാരിക സേവനത്തിനുള്ള വനിതാരത്നം അവാർഡ്, KIM രാഗാലയ എക്സലൻസ് അവാർഡ്, ഏറ്റവും നല്ല വനിതാ മെഡിക്കൽ ഓഫീസർക്കുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ്, തുടങ്ങി 15ലേറെ ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഐശ്വര്യ ദർപ്പണം മാസികയുടെ മുഖ്യ പത്രാധിപ പരെന്ന നിലയിൽ ആയിരത്തിലേറെ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. വടക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലുമുള്ള പഠിക്കാൻ മിടുക്കരായ നിരവധി പാവപ്പെട്ട കുട്ടികളെ കണ്ടു പിടിച്ച് ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്കോളർഷിപ്പുകൾ നൽകി പ്രോത്സാഹിപ്പിച്ചു.
‘കനിവിന്റെ സൂര്യ തേജസ്സ് ‘എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അമേരിക്കൻ മലയാളി, ശ്രീ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വഴി കഴിഞ്ഞ 28 വർഷത്തിലേറെയായി 13,17,60,000 രൂപ ജാതി-മത, വർഗ്ഗ വിവേചനം കൂടാതെ ദാരിദ്ര്യ രേഖക്ക് (BPL) താഴെയുള്ള പാവപ്പെട്ടവർക്കുവേണ്ടി, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഭവന നിർമ്മാണം, സ്വയം തൊഴിൽ പദ്ധതി, പെൺകുട്ടികളുടെ വിവാഹം, തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമേ മറ്റു ഇരുപത്താറിലധികം സംസ്ഥാനങ്ങളിലെ 15,500 ലധികം സ്കൂൾ വിദ്യാർത്ഥികൾക്കും 1400 ലധികം കോളേജ് വിദ്യാർത്ഥികൾക്കും ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വഴി സ്കോളർഷിപ്പുകൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചു സഹായിച്ചു. ഇതിനു പുറമേ അനാഥാലയങ്ങൾ, ധർമ്മ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വികലാംഗർക്കും വയോധികർക്കും വേണ്ടിയുള്ള സ്ഥാപന ങ്ങൾ എന്നിവയ്ക്കും ധനസഹായം ചെയ്തു വന്നു. അഖിലേന്ത്യാടിസ്ഥാനത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയാണ് മദർ തെരേസ ജീവകാരുണ്യ സേവ അവാർഡ് നടപ്പിലാക്കിയത്.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു