More
    Homeമഴയെത്തും മുമ്പെ; അശരണരെ രക്ഷിക്കാനുള്ള മിഷന് താനെയിൽ തുടക്കമായി

    മഴയെത്തും മുമ്പെ; അശരണരെ രക്ഷിക്കാനുള്ള മിഷന് താനെയിൽ തുടക്കമായി

    Array

    Published on

    spot_img

    മഹാനഗരത്തിൻ്റെ താനെ – കല്യാൺ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ സംഘടിതമായ ശ്രമത്തിന് തുടക്കമായി.

    ആദ്യ ദിനം ഉച്ചയോടെ മൂന്ന് അശരണരെ രക്ഷിച്ചാണ് താനെ – കല്യാൺ മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയത്.

    നവി മുംബൈ കേന്ദ്രീകരിച്ച് നടത്തിയ രക്ഷാദൗത്യങ്ങൾ വൻ വിജയമായതിനെ തുടർന്നാണ് താനെ – കല്യാൺ മേഖലയിലേക്ക് #മഴയെത്തുംമുമ്പെ യുടെ കാൽവെയ്പ്പ്.

    താനെ മുതൽ കല്യാൺ വരെയുള്ള മേഖലയിൽ ഏതാണ്ട് നൂറ്റിയിരുപത് അശരണരെയാണ് രക്ഷിക്കാൻ സന്നാഹമൊരുക്കിയാണ് പദ്ധതി തുടങ്ങിയത്.

    മുൻ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷൻ അബ്രഹാം മത്തായി, താനെ ജോയൻ്റ് കമ്മിഷണർ ഓഫ് പോലീസ് ഡോ ഗ്യാനേശ്വർ ചാവാൻ, താനെ അഡീഷണൽ കമ്മിഷണർ ഓഫ് പോലീസ് സഞ്ജയ് ജാദവ്, ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ( ക്രൈം) ശിവരാജ് പാട്ടീൽ, അസ്സിസ്റ്റൻ്റ് കമ്മിഷണർ ഓഫ് പോലീസ് ഇന്ദർജീത് കർലെ എന്നിവർ ചേർന്നാണ് താനെ – കല്യാൺ മേഖലയിലുള്ള അശരണരെ മഴയ്ക്ക് മുമ്പ് രക്ഷിക്കാനുള്ള ഉദ്യമം ഉദ്ഘാടനം ചെയ്തത്.

    മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതും പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് താനെ – കല്യാൺ മുംബൈ ഒരുങ്ങുന്നത്.

    താനെ പോലീസിൻ്റെ മുഴുവൻ സമയ സഹായവും മഴയെത്തുംമുമ്പെ എന്ന പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

    ‘മഴയെത്തും മുമ്പേ’ എന്ന പേരിൽ സീലിൻ്റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക – സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് റെസ്കുണെറ്റ് 2024 എന്ന രക്ഷാപ്രവർത്തനത്തി നൊരുങ്ങുന്നത്.

    തിങ്കളാഴ്ച്ച താനെ പോലീസ് കമ്മിഷണറോഫീസിലാണ് ഉദ്ഘാടനം നടന്നത്.

    ജൂൺ 10 മുതൽ 20 വരെ നീളുന്ന ഈ ഉദ്യമത്തിൽ താനെ പോലീസും സജീവ പങ്കാളികളാവും എന്നുറപ്പ് നൽകിയിട്ടുണ്ട്.

    കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. ഭിക്ഷാടനക്കാരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ ഈ ഉദ്യമം പുനരധിവാസ ശ്രമങ്ങളിൽ ഉൾച്ചേർക്കുന്നില്ല.

    മറിച്ച് അവശരായ നിരാലംബരായ തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരെയാണ് മഴയെത്തും മുമ്പെ പുനരധിവാസങ്ങൾക്ക് ശ്രമിക്കുന്നത്.

    മുംബൈയിലെ സമാജങ്ങളും സാംസ്ക്കാരിക കൂട്ടായ്മയകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ – രക്ഷാ – പുനരധിവാസ ശ്രമങ്ങളിൽ പങ്കാളിയാവും എന്ന് ‘മഴയെത്തും മുമ്പെ’ യുടെ ഏകോപനം നടത്തുന്ന ലൈജി വർഗ്ഗീസ് പറഞ്ഞു.

    എഴുപതിൽ പരം ആളുകളെ നവി മുംബൈയിൽ രക്ഷിക്കാൻ കഴിഞ്ഞു ഒരു ഡസനിലധികം ആളുകളെ തിരികെ കുടുംബങ്ങളിലേക്കെത്തിക്കുവാനുള്ള കടലാസു ജോലികൾ നടന്നു വരുന്നുവെന്ന് ലൈജി അറിയിച്ചു.

    ഇതു വരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അഞ്ഞൂറ്റിയിരുപത് പേരെയാണെന്ന് മഴയത്തുള്ള രക്ഷാപ്രവർത്തനങ്ങളിൽ പലപ്പോഴും രോഗികൾ മരണത്തിലേക്ക് നടന്ന് നീങ്ങുന്നത് വേദനയോടെ കണ്ടു നിൽക്കേണ്ടി വന്നത് കൊണ്ടാണ് ‘മഴയെത്തും മുമ്പെ ‘ എന്ന ആശയമുദിച്ചത് എന്നും ലൈജി പറഞ്ഞു.

    അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് സീലിലെ പാസ്റ്റർ കൂടിയായ കെ എം ഫിലിപ്പ് പറഞ്ഞു.

    രക്ഷാദൗത്യ ശ്രമങ്ങളുടെ ഫ്ളാഗ് ഓഫ് താനെ ജോയൻ്റ് കമ്മിഷണർ ഓഫ് പോലീസ്
    ഡോ ഗ്യാനേശ്വർ ചാവാൻ്റെയും എബ്രഹാം മത്തായിയുടേയും നേതൃത്വത്തിൽ നിർവ്വഹിച്ചു. ആൾ താനെ മലയാളി അസോസിയേഷൻ ശശികുമാർ നായർ, കൽവ മലയാളി സമാജം പ്രതിനിധി പ്രേമചന്ദ്രൻ, വൃന്ദാവൻ മലയാളി സമാജത്തിൻ്റെ സഞ്ജീവ് പി, വാഗ്ലെ എസ്റ്റേറ്റ് മലയാളി അസ്സോസിയേഷൻ്റെ പ്രമീള സുരേന്ദ്രൻ, സാമുഹിക പ്രവർത്തകരായ ശ്രീകാന്ത് നായർ, ശശി ദാമോദരൻ, കാർട്ടൂണിസ്റ്റ് ജെയിംസ് മണലോടി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു.

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...