More
    Homeമുംബൈ മലയാളികളുടെ പൊതു പ്രശ്നങ്ങളിൽ സമാജങ്ങൾ ഇടപെടണമെന്ന് ഡോ.ഉമ്മൻ ഡേവിഡ്

    മുംബൈ മലയാളികളുടെ പൊതു പ്രശ്നങ്ങളിൽ സമാജങ്ങൾ ഇടപെടണമെന്ന് ഡോ.ഉമ്മൻ ഡേവിഡ്

    Array

    Published on

    spot_img

    മുംബൈയിലെ മലയാളികൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ ഇടപെട്ട് ശ്വാശത പരിഹാരം തേടാൻ നഗരത്തിലെ സമാജങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനും YMCA രക്ഷാധികാരിയുമായ ഡോ.ഉമ്മൻ ഡേവിഡ് പറഞ്ഞു.

    കേരളത്തിലേക്കുള്ള നേത്രാവതി എക്സ്പ്രെസ്സ് ട്രെയിൻ ലോകമാന്യ തിലക് ടെർമിനസിൽ (എൽടിടി) നിന്ന് പൻവേലിലേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്ക് ശക്തി പകരാൻ ഇതര സമാജങ്ങൾക്ക് കഴിയണമെന്നും ഡോ.ഡേവിഡ് സൂചിപ്പിച്ചു.

    കുർളയിൽ നിന്ന് തുടങ്ങുന്ന ട്രെയിനുകൾ പൻവേലിലേക്ക് മാറ്റിയത് ഭാവിയിൽ സ്ഥിരപ്പെടുത്താനുള്ള റയിൽവേയുടെ നീക്കങ്ങളുടെ ഭാഗമാണെങ്കിൽ നടപടിയെ കൂട്ടായി എതിർക്കാൻ മലയാളി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മുംബൈയിലെ മലയാളി സംഘടനകൾ ഒരുമിക്കണമെന്നും
    ലോക കേരള സഭാംഗം കൂടിയായ ഡോ.ഉമ്മൻ ഡേവിഡ് വ്യക്തമാക്കി

    ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച പ്രവാസി ക്ഷേമ പദ്ധതികളുടെ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ.ഉമ്മൻ ഡേവിഡ്. ചടങ്ങിൽ ഡോ.ഡേവിഡിനെ സമാജം ഭാരവാഹികൾ ആദരിച്ചു. പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ചെയർമാൻ വർഗീസ് ഡാനിയൽ, സമാജം ഭാരവാഹികൾ കൂടാതെ നോർക്ക നോഡൽ ഓഫീസർ ഷമീം ഖാൻ എന്നിവർ സന്നിഹിതരായിരുന്നു.

    നാലാം ലോക കേരള സഭയിൽ പങ്കെടുക്കാൻ കഴിഞ്ഞ അനുഭവങ്ങളും ഉമ്മൻ ഡേവിഡ് പങ്ക് വച്ചു . പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനമോ ഭരണാധികാരികളോ ചെയ്യാത്ത കാര്യമാണെന്നും 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ലോക കേരള സഭയുടെ സമ്മേളനത്തിൽ പങ്കെടുത്തതെന്നും ഇത്തരമൊരു ആശയത്തിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ വീക്ഷണം ശ്ലാഘനീയമാണെന്നും ഉമ്മൻ ഡേവിഡ് വ്യക്തമാക്കി

    പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും കാണാം >>>>>

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this