Homeഡോക്ടർ ശശികല പണിക്കരുടെ പുതിയ നോവൽ ആഗസ്റ്റ് 11ന് പ്രകാശനം

ഡോക്ടർ ശശികല പണിക്കരുടെ പുതിയ നോവൽ ആഗസ്റ്റ് 11ന് പ്രകാശനം

Published on

മുംബൈയിലെ വനിതാ സംരംഭകയും എഴുത്തുകാരിയുമായ ഡോ.ശശികല പണിക്കരുടെ ഏറ്റവും പുതിയ രചനയാണ് ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി എന്ന നോവൽ. പുസ്തകത്തിന്റെ പ്രകാശനം 2024 ആഗസ്റ്റ് 11 ന് അംബർനാഥ് റോട്ടറി ക്ലബ്ബിൽ നടക്കും. ആദ്യ പ്രതി വിശിഷ്ടാതിഥി മുൻ ഐ ടി എം രജിസ്ട്രാർ പ്രൊഫ പറമ്പിൽ ജയകുമാറിൽ നിന്നും ജേർണലിസ്റ്റ് പ്രേംലാൽ ഏറ്റു വാങ്ങി പ്രകാശനം നിർവഹിക്കും.

നോവലിസ്റ്റ് സി പി കൃഷ്ണകുമാർ അധ്യക്ഷനായ ചടങ്ങിന്റെ ഉത്ഘാടനം സ്വാമി കൃഷ്ണാനന്ദ സരസ്വതി നിർവഹിക്കും. ഈശ്വര പ്രാർഥന ഗായകൻ മധു നമ്പ്യാർ. സ്വാഗത പ്രസംഗം സുരേഷ് കുമാർ കൊട്ടാരക്കര.

പുസ്തക പരിചയം ആർ രാജേഷ്. അവലോകനം മിനി വേണുഗോപാൽ.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എം ഐ ദാമോദരൻ, രമേശ് കലമ്പൊലി, ടി വി രതീഷ്, മേഘനാഥൻ, കെ വി എസ് വേണുഗോപാൽ, സുരേഷ് നായർ, സുരേഷ് കുമാർ (ബദ്‌ലാപൂർ) മനോജ് അയ്യനേത്ത്, എം ജി ഫിലിപ്പ്, അമൃത ജ്യോതി ഗോപാലകൃഷ്ണൻ, രാജൻ കെ, പുഷ്പ മാർബോസ്, ശ്രീലേഖ മേനോൻ, ദേവി രാജൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും. കൂടാതെ പി കെ ലാലി, മോഹൻ ജി നായർ, ആർ ബി പിള്ള, അഡ്വ. ജി എ കെ നായർ, ഉദയകുമാർ കെ വി, കാട്ടൂർ മുരളി, ഉപേന്ദ്രനാഥൻ, കെ ജി കൃഷ്ണ സ്വാമി, പി ഡി ബാബുക്കുട്ടൻ, ഇ വി കെ സുരേഷ്, ജിനേഷ്, വേണു മോഹൻ, ലത വിശ്വനാഥൻ, ശ്രീജിത്ത്, ഹരീന്ദ്രനാഥ് സന്തോഷ് പല്ലശ്ശന, ജോയ് ഗുരുവായൂർ, വേണു മോഹൻ, പ്രേമൻ പിള്ള, പ്രേം കുമാർ, എസ് ആർ കെ മേനോൻ, സദാശിവൻ, മനോജ് ജി പിള്ള, ഡോ പിള്ള, ഹരിദാസ് എസ് കോന്നിക്കാരൻ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

കൊല്ലം സ്ഥിതി പബ്ലിക്കേഷൻസാണ് പ്രസാധകർ. ശശികല പണിക്കർ രചിച്ച നാലാമത്തെ നോവലാണ് ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി. 65 പേജുകളിലായി ഒതുക്കത്തോടെയും പ്രസാദാത്മകമായുമാണ് നോവൽ വേറിട്ട് നിൽക്കുന്നതെന്ന് മിനി വേണുഗോപാൽ അഭിപ്രായപ്പെടുന്നു. കേരളവും മുംബൈയും പാരിസും കഥാപരിസരങ്ങളും പശ്ചാത്തലങ്ങളുമായി വരുന്ന നോവലിൽ ജീവിതം തുടിക്കുന്നുവെന്നും മികച്ചൊരു സിനിമക്കും സ്കോപ്പുണ്ടെന്നും മിനി കൂട്ടിച്ചേർക്കുന്നു.

ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രൊഫ. പങ്കജാക്ഷി രാജഗോപാലാണ്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this