More
    Homeമൂന്ന് വർഷം കൊണ്ട് മുംബൈ മലയാളിയുടെ ദുരവസ്ഥ

    മൂന്ന് വർഷം കൊണ്ട് മുംബൈ മലയാളിയുടെ ദുരവസ്ഥ

    Array

    Published on

    spot_img

    ചാലക്കുടിയിലെ പനമ്പള്ളി കോളേജിൽ നിന്ന് ബി.കോം. പാസ്സായ മഹേഷ് മുംബൈയിൽ നരിമാൻ പോയിന്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അറുപതിനായിരത്തോളം രൂപയായിരുന്നു ശമ്പളം. താമസം ഡോംബിവ്‌ലിയിൽ. എന്നാൽ കോവിഡ് മഹേഷിന്റെ ജീവിതം തകിടം മറിച്ചു. ലോക്‌ഡോൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ കഴിയാതെ ഒരു വർഷത്തോളം പിടിച്ചു നിന്നെങ്കിലും തുടർന്ന് മഹാമാരിയുടെ വ്യാപനം രൂക്ഷമായതോടെ ജോലിയും നഷ്ടമായി. അങ്ങനെയാണ് നിരാശയോടെ അതിജീവനത്തിന്റെ പുതിയ മേച്ചിൽപ്പുറം തേടി 46 കാരനായ മഹേഷ് കേരളത്തിലേക്ക് മടങ്ങിയത്.

    ചാലക്കുടിയിലെ വാടകവീട്ടിലായിരുന്നു താമസം. വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം അമ്മ വിടപറഞ്ഞതോടെ ജീവിതത്തിൽ മഹേഷ് .ഒറ്റപ്പെട്ട അവസ്ഥയിലായി. ജോലിയില്ലാതെ വാടക കൊടുക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിയതോടെ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. പിന്നെ കുറെ നാൾ തൊഴിൽ തേടി അലയുകയായിരുന്നു ഈ ബിരുദധാരി. അങ്ങനെയാണ് തൃശ്ശൂരിലെത്തിയത്. എന്ത് പണിയെടുക്കാനും തയ്യാറായ മാനസികാവസ്ഥയിൽ പലയിടത്തും ദിവസ കൂലിയിൽ ജോലി ചെയ്‌തു. ആരോഗ്യം ക്ഷയിച്ചതോടെ പണിയെടുക്കാൻ വയ്യാത്ത അവസ്ഥയിലായി. പിന്നെ വഴിയോരവും കടത്തിണ്ണയുമായി കിടപ്പാടം. ആരെങ്കിലും വച്ച് നീട്ടുന്നത് കൊണ്ട് വിശപ്പടക്കി ദിവസങ്ങൾ കഴിച്ചു.

    തൃശൂർ ബസ് സ്റ്റാൻഡിനു സമീപം വഴിയോരത്ത് എല്ലും തോലുമായി കിടന്നിരുന്ന അവസ്ഥയിലാണ് മഹേഷിനെ ജീവകാരുണ്യ പ്രവർത്തകനായ വഴിയോരം മുരുകൻ കണ്ടെത്തുന്നത്. മുരുകനാണ് ഭക്ഷണം നൽകി മരണാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് മഹേഷിനെ കൂട്ടികൊണ്ട് വന്നത്. അങ്ങനെയാണ് അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയാതിരുന്ന മഹേഷിന്റെ ഇന്നത്തെ അവസ്ഥ പുറം ലോകമറിയുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് മൂന്ന് വർഷം മുൻപുള്ള ചിത്രം മഹേഷ് അയ്യർ മുരുകന് കാട്ടി കൊടുക്കുന്നത്.. ഇപ്പോഴത്തെ രൂപവുമായി യാതൊരു സാദൃശ്യവുമില്ലാത്ത മഹേഷിന്റെ ചിത്രം ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടേയും നേർചിത്രമായിരുന്നു.

    തുടർന്ന്, പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മഹേഷ് അയ്യർ എന്ന മുംബൈ മലയാളിയെ കരുതൽ കേന്ദ്രമായ വഴിയോരത്ത് എത്തിക്കുന്നത്.

    മഹേഷിനെ അങ്കമാലിയിലുള്ള സ്ഥാപനത്തിൽ പാർപ്പിക്കാനായിരുന്നു തെരുവോരം സംഘത്തിന്റെ തീരുമാനമെന്ന് മുരുകൻ പറഞ്ഞു. എന്നാൽ രണ്ടു കാലിന്റെയും മുട്ടിന് താഴെ വലിയ മുറിവുകളുണ്ട്. ഇതിനായി ചികിത്സ നൽകി ഭേദപ്പെട്ട ശേഷമായിരിക്കും സ്ഥാപനത്തിൽ എടുക്കുക. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വഴിയോരത്ത് കിടന്നുറങ്ങുന്ന സമയത്ത് കാലിൽ എലി കരണ്ടുണ്ടായ മുറിവുകളാണെന്നാണ് മഹേഷ് ഡോക്ടർമാരോട് പറഞ്ഞത്.

    അനിശ്ചിതത്വത്തിന്റെയും സങ്കീർണ്ണതകളുടേയും നഗര ജീവിതത്തിന് മറ്റൊരു ഉദാഹരണമായി മഹേഷ് അയ്യരുടെ ജീവിതവും..

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this