More
    Homeഹോളിത്തലേന്ന് അക്ഷരങ്ങളുടെ നിറക്കൂട്ടുമായ് മുംബൈയിൽ സാഹിത്യ ശിബിരം

    ഹോളിത്തലേന്ന് അക്ഷരങ്ങളുടെ നിറക്കൂട്ടുമായ് മുംബൈയിൽ സാഹിത്യ ശിബിരം

    Array

    Published on

    spot_img

    മാർച്ച് 23, 24 തീയതികളിലായി കോപ്പർഖൈർനയിൽ ന്യൂ ബോംബെ കൾച്ചറൽ സെൻ്ററും മുംബൈ എഴുത്തു കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ചെറുകഥാ ക്യാമ്പും സാഹിത്യ ചർച്ചയും 24 ന് സമാപന സമ്മേളനത്തിൽ നടന്ന പുസ്ത പ്രകാശനവും സംഘടനാ മികവുകൊണ്ടും വിഷയാധിഷ്ഠിതമായ സംവാദങ്ങൾ കൊണ്ടും ശ്രദ്ധേയമായി. എഴുത്തുകാരി മാനസി ഡോ. മിനി പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്യാമ്പിന്റെ ഭാഗമായി കഥാവായനയും ചർച്ചകളും പ്രഭാഷണങ്ങളും നടന്നു.

    23 ന് നടന്ന ചെറുകഥാ ക്യാമ്പ് രാത്രി 11 വരെ നീണ്ടുനിന്നു, ഇത്ര ദീർഘമായ ചർച്ചയിൽ ഉയർന്നത് വിരസതയുടെ നിശ്വാസങ്ങളായിരുന്നില്ല, മറിച്ച് അറിവിൻ്റെ പുതിയ അക്ഷര ലോകമായിരുന്നു.

    കൃത്യമായ ചിട്ടയോടെ സമയബന്ധിതമായി മുന്നോട്ട് പോയ ചർച്ചകൾ സംഘാടകരുടെ സമയോചിതമായ ഇടപെടലിലൂടെ വിഷയത്തിൽ നിന്ന് വഴി തെറ്റാതെ കാത്തത് പ്രോഗ്രാമിൻ്റെ ആകർഷണമായിരുന്നു

    ന്യൂ ബോംബെ കൾച്ചറൽ സെൻ്ററിർ പ്രസിഡന്റ് മനോജ് മാളവിക, സെക്രട്ടറി ബാബുരാജ് എം. വി. ട്രഷറർ മോഹനൻ സി.കെ കൂടാതെ മുംബൈ എഴുത്തു കൂട്ടം സാരഥികളായ ജ്യോതി നമ്പ്യാർ, സുരേഷ് നായർ, എന്നിവർ ക്യാമ്പിന് നേതൃത്വ നൽകി.

    പ്രശസ്ത എഴുത്തുകാരി മാനസിയും നിരൂപകയും സാഹിത്യകാരിയുമായ ഡോ. മിനി പ്രസാദും ചർച്ചകൾ നയിച്ചു. സാഹിത്യകാരൻ കണക്കൂർ സുരേഷ് കുമാർ പരിപാടികൾ നിയന്ത്രിച്ചു.

    മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്ന സമാപനസമ്മേളനം കേരളീയ കേന്ദ്രസംഘടനാ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ ഉദ്‌ഘാടനം ചെയ്തു. എൻ.ബി.സി.സി. പ്രസിഡന്റ് മനോജ് മാളവിക അധ്യക്ഷത വഹിച്ച ചടങ്ങിൽ മുംബൈയിലെ പ്രമുഖ എഴുത്തുകാരെ കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുത്തു. മാനസി, ഡോ. മിനി പ്രസാദ്, ബാബുരാജ്, മോഹനൻ സി.കെ, സുരേഷ് കണക്കൂർ, ജ്യോതി നമ്പ്യാർ, സുരേഷ് നായർ എന്നിവർ വേദി പങ്കിട്ടു.

    തുടർന്ന് നടന്ന ചടങ്ങിൽ ചന്ദ്രൻ സൂര്യശില, രാജൻ കിണറ്റിങ്കര എന്നിവരുടെ നോവലുകളും, തുളസി മണിയാറിൻ്റെ ചെറുകഥാ സമാഹാരവും ജ്യോതി ലക്ഷ്മി നമ്പ്യാരുടെ ലേഖന സമാഹാരവും പ്രകാശനം ചെയ്തു.

    മുംബൈയിൽ അടുത്ത കാലത്തു നടന്ന ഏറ്റവം മികച്ച സാഹിത്യ ശിബിരമായി രണ്ടു ദിവസത്തെ കഥാ ക്യാമ്പും സാഹിത്യ ചർച്ചകളും അടയാളപ്പെടും. പരിപാടിയുടെ വിജയത്തിൽ എൻ ബി സി സി യുടെ ഊർജസ്വലരായ യൂത്ത് വിങ്ങിൻ്റെ സേവനവും ശ്രദ്ധേയമായിരുന്നു. സദസ്സും സംഘാടകരും തമ്മിൽ വേർതിരിവില്ലാതെയുള്ള കൂടിച്ചേരലിൻ്റയും സഹവർത്തിത്വത്തിൻ്റെയും നേർകാഴ്ചയായിരുന്നു ഈ സാഹിത്യ സദസ്സ്.

    മുംബൈക്ക് പുറത്ത് കേരളം, മധ്യപ്രദേശ്, ഗുജറാത്ത്, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും എത്തിയ അക്ഷരപ്രേമികൾ മനസ്സു നിറഞ്ഞ സന്തോഷത്തോടെയാണ് 24 ന് വൈകീട്ട് NBCC യുടെ പടികളിറങ്ങിയത്

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....