More
    Homeശിവസേനയിലെ മലയാളി പ്രതിനിധിയായി ശ്രീകാന്ത് നായർ

    ശിവസേനയിലെ മലയാളി പ്രതിനിധിയായി ശ്രീകാന്ത് നായർ

    Published on

    spot_img

    താനെയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായ ശ്രീകാന്ത് നായരെ ശിവസേന കേരളവിഭാഗത്തിന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കോർഡിനേറ്റർ ആയി നിയമിച്ചു. പാർട്ടി ചീഫും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ എക്‌നാഥ് ഷിൻഡെ നേരിട്ടെത്തിയായിരുന്നു നിയമനം.

    കഴിഞ്ഞ ദിവസം താനെയിൽ നടന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട പൂജയ്ക്കു ശേഷമാണ് ശ്രീകാന്ത് നായർക്ക് പുതിയ പദവി നൽകി കൊണ്ടുള്ള നിയമനം ഏക്‌നാഥ് ഷിൻഡെ കൈമാറിയത്.

    നിലവിൽ ശിവസേനാ സൗത്ത് ഇന്ത്യൻ സെൽ താനെ ജില്ലാ പ്രസിഡന്റ്‌ ആണ് ശ്രീകാന്ത് നായർ. കൂടാതെ താനെ നായർ വെൽഫെയർ അസ്സോസിയേഷൻ പ്രസിഡന്റ്‌, മേവ നേതൃത്വം നൽകുന്ന വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂൾ ജനറൽ സെക്രട്ടറി തുടങ്ങി നിരവധി മലയാളി സംഘടനകളിൽ ഭാരവാഹിയാണ്.

    രാഷ്ട്രവാദി കോൺഗ്രസ്‌ പാർട്ടിയുടെ മഹാരാഷ്ട്രാ സ്റ്റേറ്റ് സെക്രട്ടറി, ബിജെപി മഹാരാഷ്ട്രാ സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീകാന്ത് നായർ കഴിഞ്ഞ പതിനഞ്ചു വർഷമായി ശിവസേനയിൽ എക്‌നാഥ് ഷിൻഡെക്കൊപ്പം പ്രവർത്തിച്ചുവരുന്നു.

    ഇക്കഴിഞ്ഞ ദിവസം താനെയിലെ മറ്റൊരു പ്രമുഖ മലയാളിയായ ജയന്ത് നായരെ ശിവ സേനയുടെ സൗത്ത് ഇന്ത്യൻ സെൽ കോർഡിനേറ്റർ ആയി നിയമിച്ചിരുന്നു. താനെ ജില്ലയുടെ ചുമതല വഹിച്ചിരുന്ന രണ്ടു മലയാളികളെയാണ് പാർട്ടിയുടെ സംസ്ഥാന പദവിയിലേക്ക് ഏക്‌നാഥ് ഷിൻഡെ ഉയർത്തിയത്

    മഹാരാഷ്ട്രയിലെ മലയാളികളുടെ ക്ഷേമത്തിനും നന്മയ്ക്കുമായി ഒറ്റ കെട്ടായി നിന്ന് പ്രവർത്തിക്കുമെന്നും പാർട്ടി നൽകിയ പുതിയ ചുമതല അതിനായി വിനിയോഗിക്കുമെന്നും ശ്രീകാന്ത് നായർ പറഞ്ഞു.

    Latest articles

    ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

    കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും. ഇപ്റ്റ കേരള മുംബൈ...

    ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

    നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി...

    ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു

    കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത്...

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ ദിനാഘോഷം

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമോത്തേ സെക്ടർ ഏഴിലുള്ള ശീതൽധാര ഓഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം...
    spot_img

    More like this