ഡോംബിവ്‌ലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലപ്പുഴ സ്വദേശിയായ വിനോദ് കുമാർ പിള്ള. ചികിത്സയിലിരിക്കെ മാർച്ച് 31നാണ് വിനോദ് കുമാർ മരിക്കുന്നത്. അവിവാഹിതനായ വിനോദ് കുമാറിന് മുംബൈയിൽ ബന്ധുക്കൾ ആരുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മൃതശരീരം ആശുപത്രി അധികൃതർ മോർച്ചറിയിലേക്ക് മാറ്റുന്നതും സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെടുന്നതും. ഓൾ ഇന്ത്യ പീപ്പിൾ ഫോറം പ്രതിനിധി മനോജാണ് ഇക്കാര്യം ഡോംബിവ്‌ലിയിലെ സാമൂഹിക പ്രവർത്തകനായ ഓ പ്രദീപിന്റെ ശ്രദ്ധയിൽ പെടുത്തുന്നത് . തുടർന്നുള്ള അന്വേഷണത്തിലാണ് മാവേലിക്കരയിൽ താമസിക്കുന്ന ഏക സഹോദരിയുമായി ബന്ധപ്പെടാനായത്. എന്നാൽ സുഖമില്ലാത്ത അവസ്ഥയിൽ മുംബൈയിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു സഹോദരി. അങ്ങിനെയാണ് ഡോംബിവിലിയിലെ സാമൂഹിക പ്രവർത്തകനും കേരളീയ സമാജത്തിന്റെ മുൻ ചെയർമാനുമായ ഓ പ്രദീപിനെ തന്റെ സഹോദരന്റെ ഭൗതിക ശരീരം ഏറ്റു വാങ്ങി സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാൻ ചുമതലപെടുത്തിയുള്ള സത്യവാങ്മൂലം ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു കൊടുക്കുന്നത്.
തുടർന്ന് ഓ പ്രദീപ് സാമൂഹിക പ്രവർത്തകനായ മോഹൻ നായർ കൂടാതെ കനിവ് സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ പോലീസ് നടപടികൾ പൂർത്തിയാക്കി ശിവമന്ദിർ ശ്‌മശാനത്തിൽ ഹിന്ദു ആചാര പ്രകാരം വിനോദ് കുമാറിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്