More
    Homeകാലത്തിനൊത്ത് മാറാൻ കഴിയാത്തതാണ് മുംബൈ മലയാളി സമാജങ്ങൾ നേരിടുന്ന വെല്ലുവിളിയെന്ന് പ്രതാപ് നായർ

    കാലത്തിനൊത്ത് മാറാൻ കഴിയാത്തതാണ് മുംബൈ മലയാളി സമാജങ്ങൾ നേരിടുന്ന വെല്ലുവിളിയെന്ന് പ്രതാപ് നായർ

    Array

    Published on

    spot_img

    മുംബൈയിലെ മലയാളി സമാജങ്ങൾ കലഹരണപ്പെടുവാൻ പ്രധാന കാരണം കാലത്തിനൊത്ത് മാറാൻ കഴിയാത്തതാണെന്ന് പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പ്രതാപ് നായർ പറഞ്ഞു.

    കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

    സേവനങ്ങൾ മറന്ന് ആഘോഷ പരിപാടികളിൽ മാത്രമായി മലയാളി സമാജങ്ങളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുന്നതാണ് മറ്റൊരു കാരണമായി പ്രതാപ് നായർ ചൂണ്ടിക്കാട്ടിയത്. എല്ലാവര്ക്കും പ്രസിഡന്റും സെക്രട്ടറിയുമാകണമെന്ന മോഹത്തിൽ നിന്നാണ് സംഘടനകൾ വിഘടിക്കാൻ കാരണമായതും ചെറിയ ചെറിയ കൂട്ടായ്മകളായി നഗരത്തിലെ മലയാളി സമൂഹം ചുരുങ്ങി പോയതും. പ്രതാപ് നായർ വ്യക്തമാക്കി. സംഘടനകളുടെ എണ്ണം കുറച്ച് സാമൂഹിക സേവനവും ക്രിയാത്മകമായ ഇടപെടലുകളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു . ചെറിയ ചെറിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള വിഘടന ചിന്താഗതികൾ മാറ്റിയാൽ മുംബൈയിലെ മലയാളി സമൂഹത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രതാപ് നായർ പ്രത്യാശ പ്രകടിപ്പിച്ചു.

    മുംബൈയിൽ ഒരു സാംസ്കാരിക കേന്ദ്രം

    മുംബൈയിൽ മലയാളികൾക്കായി ഷണ്മുഖാനന്ദ ഹാൾ, അല്ലെങ്കിൽ മുകേഷ് നിതാ അംബാനി കൾച്ചറൽ സെന്റർ പോലെ വലിയൊരു ഓഡിറ്റോറിയത്തിനായി മലയാളികൾ ഒന്നിച്ച് നിൽക്കണമെന്നും പ്രതാപ് നായർ നിർദ്ദേശിച്ചു. ഇത്തരമൊരു നീക്കം മുംബൈയിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്ന് മാത്രമല്ല വലിയൊരു സംഘടിത ശക്തിയായി വളരാൻ വരും തലമുറക്ക് മാർഗ ദർശിയാകാനും പ്രാപ്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
    അങ്ങിനെയൊരു പദ്ധതി ഉണ്ടാകുകയാണെങ്കിൽ ഇതിനായി ചിലവിന്റെ പത്ത് ശതമാനം വഹിക്കാനും താൻ മുന്നോട്ട് വരുമെന്ന് പ്രതാപ് നായർ വാഗ്ദാനം ചെയ്തു. പത്തു കോടിയുടെ പദ്ധതിയാണെങ്കിൽ ഒരു കൂടി രൂപ തന്റെ വകയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

    മുംബൈയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ പ്രതാപ് നായർ നഗരത്തിലെ അറിയപ്പെടുന്ന വ്യവസായിയാണ്

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....