മുംബൈയിലെ പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മലയാളി ചിത്രകാരന്മാരുടെ ഗ്രൂപ്പ് ഷോയ്ക്ക് തുടക്കമായി. കാലത്ത് നടന്ന ചടങ്ങിൽ ഹോളിവുഡ് സംവിധായകൻ രാജാകൃഷ്ണമേനോൻ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജഹാംഗീർ ആർട്ട് ഗാലറി സെക്രട്ടറി കെ.ജി.മേനോൻ, ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി , ചിത്രകാരന്മാരായ ശശികുമാർ കതിരൂർ, പ്രിയ ഗോപാൽ, ജോളി എം. സുതൻ, ജയിൻ ആർട്ടിസ്റ്റ്, റോബർട്ട് ലോപ്സ്, ജീൻ പോൾ, സുഷമ അജിത്ത്കുമാർ, ഡീലക്സ് ബഷീർ, ആർട്ടിസ്റ്റ് നന്ദൻ തുടങ്ങിയവർ പങ്കെടുത്തു. കവിയും ആർട്ട് പ്രമോട്ടറുമായ കെ.വി.എസ്. നെല്ലുവായ് സ്വാഗതം പറഞ്ഞു. ബോളിവുഡ് തിരക്കഥാ കൃത്ത് റിതികപൂർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജഹാംഗീർ ആർട്ട് ഗാലറി സെക്രട്ടറി കെ ജി മേനോൻ രാജാകൃഷണ മേനോനെ പൊന്നാടയണിച്ച് ആദരിച്ചു. മെയ് ആറു വരെയാണ് ചിത്ര പ്രദർശനം
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്