മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്ക്സിലെ , പ്രശസ്തമായ ജിയോ വേൾഡ്, സ്റ്റുഡിയോ തീയറ്ററിലെ നിറഞ്ഞ സദസ്സിനെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു 13 വയസ്സുകാരിയായ അനന്യയുടെ ഭരത നാട്യം അരങ്ങേറ്റം.
കലയുടെ ആത്മാവ് തൊട്ടറിഞ്ഞു അരങ്ങിലെത്തിയ അനന്യ തുടർച്ചയായ രണ്ടു മണിക്കൂറുകൾ, മെയ് തളരാതെ, ക്ഷീണമറിയാതെ വേദിയിൽ നൃത്തവൈഭവം കൊണ്ട് തിളങ്ങിയപ്പോൾ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് അരങ്ങേറ്റം കുറിച്ച കലാകാരിക്ക് അനുഗ്രഹം ചൊരിഞ്ഞത്
മുംബൈയിലെ നൂപുർ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും, ഡയറക്ടറുമായ നിഷ ഗിൽബർട്ടിന്റെ ശിഷ്യയാണ് അനന്യ. 5 വയസ്സു മുതലാണ് നിഷയുടെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു വരുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മാർഗ്ഗത്തിൽ നാട്ടുകുറുഞ്ചി വർണ്ണവും, അയ്യപ്പനെയും വിഠല ലരെയും പ്രകീർത്തിച്ചുകൊണ്ടുള്ള കീർത്തനവും, പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധനേടി.
ഹൈദ്രാബാദിൽ നിന്നെത്തിയ എജുക്കേഷനിസ്റ്റും, ജൻഡർ സെൻസിറ്റിവിറ്റി ആക്ടിവിസ്റ്റും,സാമൂഹിക പ്രവർത്തകയും, പരിസ്ഥിതി സംരക്ഷകയുമായ അന്നപൂർണ്ണി ടി എസും, മുംബൈയിലെ കർണാട്ടിക് സംഗീത മേഖലയിൽ പ്രശസ്തനായ സംഗീതജ്ഞനും നാടക പ്രവർത്തകനും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി എസ് കൃഷ്ണമൂർത്തിയുമായിരുന്നു വിശിഷ്ടാഥിതികൾ.
ഓരോ നർത്തകിയുടെയും ജീവിതത്തിൽ കലയുടെ ഇടപെടലിന്റെ അനിവാര്യതയെ സ്പഷ്ടമാക്കികൊണ്ടാണ് ഇരുവരും ആശംസകൾ നേർന്ന് സംസാരിച്ചത്.
കോർപ്പറേറ്റ് ഉദ്യോഗസ്ഥരായ ഉഷ ശ്രീനിവാസന്റെയും, പി ആർ ശ്രീനിവാസന്റെയും പുത്രിയാണ് കുമാരി അനന്യ .
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്