More
    Homeമോദി സർക്കാർ പരാജയം; ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കുവാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് ശശി തരൂർ

    മോദി സർക്കാർ പരാജയം; ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കുവാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് ശശി തരൂർ

    Published on

    spot_img

    നരേന്ദ്ര മോദി സർക്കാർ രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിലും ദേശീയ സുരക്ഷയിലും പരാജയപ്പെട്ടെന്നും അതുകൊണ്ടാണ് രാമക്ഷേത്രവും ഹിന്ദുത്വ വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊണ്ടുവന്നതെന്നും കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം പി പറഞ്ഞു .

    ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കുവാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു

    പുണെയിൽ മലയാളി സംഘടനാ നേതാക്കളുടെയും സമാജം പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ .

    ബി.ജെ.പി. ഇപ്പോൾ വികസനത്തെക്കുറിച്ചോ ദേശീയ സുരക്ഷയെക്കുറിച്ചോ സംസാരിക്കുന്നില്ലെന്നും , മറിച്ച് മതവിശ്വാസത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു നോട്ട് അസാധുവാക്കൽ മൂലം ചെറുകിട വ്യവസായങ്ങൾ തകർന്നതായും തരൂർ പറഞ്ഞു .

    ദക്ഷിണേന്ത്യയിൽ എൻ.ഡി.എ യുടെ സ്ഥിതി മോശമായതിനാൽ കേരളത്തിലും തമിഴ്‌നാട്ടിലും ബി ജെ പി ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ശശി തരൂർ പറഞ്ഞു.

    പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷൻ മുൻ അംഗം ബാബു നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ ഐ സി സി സെക്രട്ടറി ആശിഷ് ദുവ, എം.പി.സി.സി അംഗം ഷാനി നൗഷാദ് കോൺഗ്രസ്സ് പിംപ്രി-ചിഞ്ച്‌വാഡ് ജില്ലാ വൈസ് പ്രസിഡണ്ട് സജി വർക്കി എൻ പി രവി തുടങ്ങിയവർ സംസാരിച്ചു .

    പൂനെയിലെ നാൽപ്പതോളം വരുന്ന വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തിട്ടുള്ളതെന്ന് ബാബു നായർ പറഞ്ഞു. സർക്കാരുദ്യോഗസ്ഥരും ബിസിനസുകാരുമായ പൂനെയിലെ മലയാളി സമൂഹം നഗരത്തിന്റെ വളർച്ചക്ക് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും നായർ ചൂണ്ടിക്കാട്ടി.

    ഒരു ഭരണമാറ്റമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഏകാധിപത്യത്തിൽ നിന്നുള്ള മോചനമായിരിക്കും ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യം നേടിയെടുക്കയെന്നും സജി വർക്കി പറഞ്ഞു .

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this