മുംബൈയിലെ മലയാളി വിദ്യാഭാസ സ്ഥാപനങ്ങളിൽ മുൻ നിരയിലുള്ള ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂളിന് ഇത് തുടർച്ചയായി ഇരുപതാം വർഷമാണ് CBSE പത്താം ക്ലാസ് പരീക്ഷയിൽ നൂറു മേനിയുടെ വിജയത്തിളക്കം.
വിജയിച്ച 157 വിദ്യാർത്ഥികളിൽ 98.8 % മാർക്ക് നേടിയ ശ്രേയസ് ശ്യാം അയ്യർ സ്കൂളിൽ പ്രഥമ സ്ഥാനത്തെത്തിയപ്പോൾ 96.80% മാർക്ക് നേടി ആര്യ കേദാർ ദേവദാർ, 95.80% മാർക്ക് നേടി ഹിതാൻഷു രാജേഷ് ഹതിസ്കർ കൂടാതെ 90% ന് മുകളിൽ മാർക്ക് നേടിയ 30 വിദ്യാർഥികളും സ്കൂളിന് അഭിമാനമായി.
കുട്ടികളുടെ കഠിനാദ്ധ്വാനവും അധ്യാപകരുടെ അർപ്പണബോധവും തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സഹായിച്ച ഘടകമെന്ന് ഡയറക്ടർ ഡോ.ഉമ്മൻ ഡേവിഡ് പറഞ്ഞു.

ട്രിനിറ്റി എജ്യുക്കേഷണൽ ട്രസ്റ്റ് (രജി.) നിയന്ത്രിക്കുന്ന ഡോംബിവ്‌ലിയിലെ ഹോളി ഏഞ്ചൽസ് സ്കൂളും ജൂനിയർ കോളേജും കഴിഞ്ഞ SSC പരീക്ഷക്കും നൂറു ശതമാനം വിജയം നേടിയിരുന്നു. ബിജോയ് ഉമ്മനാണ് സ്കൂൾ പ്രിൻസിപ്പൽ
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്