താനെ വർത്തക് നഗറിൽ മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ(മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികെതൻ ഇംഗ്ലീഷ് സ്കൂളിന് ഇക്കഴിഞ്ഞ എസ് എസ് സി ബോർഡ് പരീക്ഷക്ക് തിളക്കമാർന്ന വിജയം. തുടർച്ചയായ പതിനേഴാം തവണയാണ് മികച്ച വിജയം കരസ്തമാക്കുന്നത്.
പരീക്ഷ എഴുതിയ 105 പേർ മികച്ച മാർക്കോടെ പാസ്സായി. ടോപ്പേഴ്സ് ആയ നാലുപേരും പെൺകുട്ടികളാണ്. നികിത ധർമേന്ദ്രകുമാർ യാദവ് 94%ശതമാനം മാർക്കോടെ സ്കൂളിൽ ടോപ്പർ ആയപ്പോൾ ലക്ഷ്മി രാജ്ബഹാദൂർ ഗുപ്ത 92.80ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും 91.20ശതമാനം മാർക്കോടെ പൂജ ശിവപ്രസാദ് യാദവ് മൂന്നാം സ്ഥാനവും, ആൻഷിമനോജ് ഗുപ്ത 91ശതമാനത്തോടെ നാലാം സ്ഥാനവും കരസ്തമാക്കി.

29 ഡസ്റ്റിൻഷനും 54 എ ഗ്രേഡും 16 ബി ഗ്രേഡും, 3 പാസ്സ് ഗ്രേഡും സ്കൂൾ നേടി.താനെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ അഡ്വ രാജ്‌കുമാർ പ്രസിഡന്റ്, അഡ്വ ബാലൻ ചെയർമാൻ,ശ്രീകാന്ത് നായർ ജനറൽ സെക്രട്ടറി, എം പി വർഗീസ് ട്രഷറർ, സീനാ മനോജ് ചെയർപേഴ്സൺ അഡ്വ പ്രേമാമേനോൻ സെക്രട്ടറി , ,അഡ്വ രവീന്ദ്രൻ നായർ വൈസ് പ്രസിഡന്റ്, കെ മുരളീധരൻ ജോയിൻ ട്രഷറർ, മണികണ്ഠൻ നായർ കമ്മിറ്റി അംഗം എന്നിവർ നേതൃത്വം നൽകുന്ന വിദ്യാനികേതൻ സ്കൂൾ 28വർഷം പൂർത്തിയാക്കി. ചെന്നൈ സ്വദേശിനി ശർമിള സ്റ്റീഫനാണ് സ്ഥാപനത്തിന്റെ പ്രധാന അധ്യാപിക.
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്