More
    Homeഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം

    ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം

    Published on

    spot_img

    ഡോംബിവ്‌ലി ശ്രീ പൊന്നുഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ 44 -ാമത് പ്രതിഷ്ഠാദിനം മെയ് 31 മുതല്‍ ജൂണ്‍ 10 വരെ നടക്കും. വിവിധ ആധ്യാത്മിക, സംസ്‌കാരിക പരിപാടികളുമുണ്ടാകും. മെയ് 31-ന് വൈകുന്നേരം 7 മണിക്ക് ആചാര്യവരണത്തോടെ പരിപാടി ആരംഭിക്കും. ജൂണ്‍ മൂന്നിന് രാവിലെ ഏഴുമണി മുതല്‍ നടക്കുന്ന ദ്രവ്യകലശ ബ്രഹ്മകലശ അഭിഷേകങ്ങള്‍ക്കുശേഷം ശ്രീഭൂതബലിയോടെ സമാപിക്കുന്ന പൂജാദി കര്‍മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ പുഴക്കര ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ബ്രഹ്മശ്രീ ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടും ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടും മുഖ്യ കാർമികത്വം വഹിക്കും.

    ജൂണ്‍ മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതല്‍ ഭാഗവതമാഹാത്മ്യ പ്രഭാഷണത്തോടെ യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ മോളേരി രഞ്ജിത് നമ്പൂതിരി, സാഹചര്യന്മാരായ ബ്രഹ്മശ്രീ പാലോന്നം ശ്രീജിത്ത് നമ്പൂതിരി, ബ്രഹ്മശ്രീ ഇടമന വാദ്ധ്യാൻ ഈശ്വരപ്രസാദ്‌ നമ്പൂതിരി കുറുവല്ലൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭാഗവതസപ്താഹയജ്ഞം ആരംഭിക്കും. ജൂണ്‍ 3 മുതല്‍ 10 വരെ ഉച്ചയ്ക്ക് ഒരുമണിമുതല്‍ രണ്ടുമണിവരെ ഭക്തജനങ്ങള്‍ക്ക് അന്നദാനമുണ്ടായിരിക്കും.

    സപ്താഹദിവസങ്ങളില്‍ വൈകീട്ട് ഏഴുമണി മുതല്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്

    മുംബൈയിലെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ടാദിനമഹോത്സവത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സോവനീർ പ്രകാശനവും നടന്നു. Watch video >>>

    Latest articles

    മുംബൈയിലെ കാമാത്തിപ്പുരയുടെ പുനർ നിർമ്മാണം; ടെൻഡർ ക്ഷണിച്ചു

    മുംബൈ, ജൂൺ 12, 2025: മുംബൈയിലെ ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങളിലൊന്നായ കാമത്തിപ്പുരയുടെ പുനർ നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചു. മഹാരാഷ്ട്ര...

    ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു

    അഹമ്മദാബാദ് എയർപോർട്ടിൽ നിന്ന് ഉയർന്ന് പൊങ്ങിയ ബോയിംഗ് 787 വിമാനം ടേക്ക് ഓഫ് കഴിഞ്ഞ് 600 അടി ഉയരത്തിൽ...

    ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!

    മുംബൈയിൽ ബാന്ദ്ര ആസ്ഥാനമായ യുഎസ് കോൺസുലേറ്റിലെത്തുന്ന സന്ദർശകരുടെ ബാഗുകൾ സൂക്ഷിച്ച് പ്രതിമാസം 5 മുതൽ 8 ലക്ഷം രൂപ...

    കല്യാൺ സാംസ്കാരിക വേദി; പ്രതിമാസ സാഹിത്യ ചർച്ചയിൽ സവിത മോഹനൻ കവിത അവതരിപ്പിക്കും

    കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ ചർച്ചയിൽ ജൂൺ മാസം കവയത്രി സവിത മോഹനൻ സ്വന്തം കവിതകൾ അവതരിപ്പിക്കും....
    spot_img

    More like this