വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് വർഷം തോറും നൽകി വരുന്ന വിദ്യഭ്യാസ സഹായം ഇക്കൊല്ലവും നൽകുവാൻ തീരുമാനിച്ചു. പോയ വർഷങ്ങൾക്ക് സമാനമായി HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകുന്നത്. 85 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന കുട്ടികൾക്കാണ് സംഘടന വിദ്യാഭ്യാസ സഹായം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ കെ നമ്പ്യാർ അറിയിച്ചു.
മുംബൈയിൽ സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.
മികച്ച വിജയം നേടിയ കുട്ടികൾക്കായി നൽകുന്ന സാമ്പത്തിക സഹായത്തിന്റെ അപേക്ഷകൾ ജൂൺ 15ന് ന് മുൻപായി ഇ മെയിൽ വഴി അയക്കണമെന്ന് ജനറൽ സെക്രട്ടറി എം കെ നവാസ് അറിയിച്ചു. എസ് എസ് സി, എഛ് എസ് സി പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കാണ് തുടർ പഠനത്തിനായി സംഘടന സഹായം ഏർപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷകൾ wmcmumbai@gmail.com എന്ന വിലാസത്തിൽ ജൂൺ 15ന് മുൻപ് അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് 98200 38929 | 99871 87845
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു