കേരളത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും സുരേഷ് ഗോപി വിജയിച്ചതോടെ നടി നിമിഷ സജയന് എതിരെ വലിയ സൈബറാക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതോടെ നടി ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലെ കമന്റ് ബോക്സ് പൂട്ടിയിരിക്കയാണ്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന സിനിമാ പ്രവർത്തകർ അടക്കമുള്ളവർ പങ്കെടുത്ത പ്രതിഷേധ റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. റാലിയിലെ അഭിസംബോധന ചെയ്തു സംസാരിക്കവെ നിമിഷ സജയൻ പറഞ്ഞ വാക്കുകളാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’ എന്നായിരുന്നു നിമിഷ പറഞ്ഞത്. ഇതാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതോടെയാണ് നിമിഷക്കെതിരെ നിരവധി ട്രോളുകൾ പ്രചരിക്കുന്നത്
യൂട്യൂബിൽ ഇപ്പോഴും ഈ വീഡിയോ കാണാൻ സാധിക്കും. “പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു. വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ…”, “തൃശൂർ ചോദിച്ചു കൊടുത്തിട്ടില്ല എന്ന് തള്ളി മറിച്ചല്ലോ ഇപ്രാവശ്യം കണക്ക് കംപ്ലീറ്റ് തീർത്തു തൃശൂർ ഇങ്ങു എടുത്തിട്ടുണ്ട്”, “നിന്നെ അന്നേ ഓങ്ങി വെച്ചതാ അടിമ കമ്മി..”, “അടുത്ത അഞ്ചുവര്ഷത്തേക്കുള്ള കരച്ചിൽ ആശംസകൾ ഇപ്പോഴേ നേരുന്നു” എന്നൊക്കെയാണ് കമന്റുകളിലൂടെ ഉയരുന്ന ട്രോളുകളിൽ ചിലത്.
വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ തുടങ്ങി നിരവധി പ്രതികരണങ്ങൾ കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞതോടെയാണ് നടി തന്റെ സോഷ്യൽ മീഡിയ പേജുകൾ താൽക്കാലികമായി പ്രതികരണങ്ങൾ ഒഴിവാക്കി ക്രമീകരിച്ചത്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ മുംബൈ മലയാളിയാണ്.