രാജ്യത്തെ പ്രശസ്ത വാണിജ്യ കേന്ദ്രമായ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) നിരവധി ഓഫീസുകൾ ജൂലൈ 15 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കയാണ്.
അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹം നടക്കാനിരിക്കുന്നതിനാൽ ട്രാഫിക് വഴി തിരിച്ചുവിടൽ തുടങ്ങിയ നിയന്ത്രണങ്ങളെ മറി കടക്കാനാണ് തീരുമാനം.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റും ജൂലൈ 12 ന് ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ച് വിവാഹിതരാകും, ആഘോഷങ്ങൾ ജൂലൈ 14 വരെ തുടരും.മൂന്ന് ദിവസം നീണ്ട ആഘോഷ പരിപാടികൾക്ക് വേണ്ടി ജൂലൈ 12 മുതൽ 15 വരെ 4 ദിവസമാണ് മുംബൈ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഓഫീസ് ജീവനക്കാരുടെ അസൗകര്യങ്ങൾ പരിഗണിച്ച് കമ്പനികൾ ഈ ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചിരിക്കുന്നത്.
അതെ സമയം മുംബൈയിലുടനീളമുള്ള ഹോട്ടലുകളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി മുൻകൂട്ടി ബുക്ക് ചെയ്തതോടെ നഗരത്തിൽ ഇതര ബിസിനസ് ആവശ്യങ്ങൾക്കായി എത്തിയവരും ടൂറിസ്റ്റുകളുമാണ് വലയുന്നത്. ജൂലൈ 10 മുതൽ 14 വരെ ട്രൈഡൻ്റ്, ഒബ്‌റോയ്, താജ്, തുടങ്ങിയ ആഡംബര ഹോട്ടലുകൾ ഒരു രാത്രിക്ക് ₹ 1 ലക്ഷം വരെ ഈടാക്കുന്നതായാണ് റിപ്പോർട്ട് .
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്