More
    Homeകേരള വണ്ടികൾ പൻവേലിലേക്ക് മാറ്റിയാൽ പ്രത്യക്ഷ സമരം

    കേരള വണ്ടികൾ പൻവേലിലേക്ക് മാറ്റിയാൽ പ്രത്യക്ഷ സമരം

    Array

    Published on

    spot_img

    മുംബൈയിൽ നിന്ന നിത്യേന കേരളത്തിലേക്ക് പോകുന്ന ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാനുള്ള ശ്രമം റെയിൽവേയുടെ ഭാഗത്ത് തുടർന്നാൽ നഗരത്തിലെ എല്ലാ മലയാളികളേയും സംഘടിപ്പിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഫെയ്മ മഹാരാഷ്ട്രാ മലയാളി റെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷൻ

    കഴിഞ്ഞ കുറച്ചു നാളുകളായി നേത്രാവതി എക്സ്പ്രസ്സ്, മത്സ്യഗന്ധാ എക്സ്പ്രസ്സ് ട്രെയിനുകൾ വിവിധ സാങ്കേതിക വിഷയം ഉന്നയിച്ച് പൻവേലിലേക്കു മാറ്റിയതിന്റെ ദുരിതം യാത്രക്കാർ അനുഭവിക്കുന്നുണ്ട്. വെസ്റ്റേൺ ലൈനിലെ ദഹാനു മുതൽ ചർച്ച് ഗേറ്റ് വരെയും സെൻട്രൽ ലൈനിലെ സി എസ് ടി മുതൽ കസാറ / കർജത് വരെയുമുള്ള മലയാളികളായ യാത്രക്കാർ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കയാണ് . മെഗാ ബ്ലോക്ക് ദിവസങ്ങളിൽ 4000 – 5000 രൂപ ടാക്സി വാടക നൽകിയാണ് പലരും ട്രെയിനിൽ കയറാൻ പനവേലിൽ എത്തിച്ചേരുന്നത്. കൂടുതൽ വണ്ടികൾ ഇതേരീതിയിൽ മാറ്റാനാണ് റെയിൽവേയുടെ ശ്രമമെ ങ്കിൽ ശക്തമായ സമരനടപടിക ളിലേക്ക് സംഘടന പോകുമെന്ന് പ്രസിഡന്റ് ശശികുമാർ നായറും ശിവപ്രസാദ് കെ നായറും പറഞ്ഞു.

    ഇക്കാര്യമടക്കം വിവിധപ്രശ്ന ങ്ങൾ റെയിൽവേയുടെ ശ്രദ്ധ യിൽപ്പെടുത്താൻ കഴിഞ്ഞദിവസം സംഘടനാപ്രതിനിധികൾ മധ്യറെയിൽവേ ചീഫ് പാസഞ്ചേ ഴ്സ് ട്രാൻസ്പോർട്ടേഷൻ മാനേ ജർ കുശാൽ സിങ്ങിനെക്കണ്ട് സംസാരിച്ചിരുന്നു.തുടർന്ന്, സംഘം ഡെപ്യൂട്ടി ചീഫ് ഓപ്പറേഷൻസ് മാനേജർ മനോജ് കുമാർ ഗോയലിനേയും സന്ദർശിച്ച് യാത്രാപ്രശ്നങ്ങൾ അവതരിപ്പിച്ചു.

    നേത്രാവതി എക്സ്പ്രസ്, മത്സ്യ ഗന്ധ എക്സ്‌പ്രസ് എന്നിവയെ താത്കാലികമായി മാത്രമാണ് പൻവേലിലേക്കുമാറ്റിയതെന്നും ഉടൻതന്നെ അവ എൽ.ടി.ടി.യി ലേക്കുമാറ്റുമെന്നും അദ്ദേഹം ഉറ പ്പുനൽകിയതായി പ്രതിനിധികൾ പറഞ്ഞു.

    ദീപാവലി, ശബരി മല, ക്രിസ്മസ് സമയങ്ങളിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    പി.പി. അശോ കൻ, ശശികുമാർ നായർ, ശിവ പ്രസാദ് കെ. നായർ, കുഞ്ഞിക ഷ്ണൻ, കേശവൻ എ. മേനോൻ, ബൈജു സാൽവിൻ, ബോബി സുലക്ഷണ, മായാദേവി എന്നി വരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.

    Latest articles

    ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി

    എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യൂണിയൻ,ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവേമെന്റ്,ബാലജനയോഗം,കുമാരി സംഘം,വൈദിക യോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻറെ...

    വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം

    വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിൻ്റെ രണ്ടാമത്തെ...

    അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്

    അഹമ്മദ് നഗർ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 2024,സെപ്റ്റംബർ 28ന് അഹമ്മദ് നഗർ മൻമാട് റോഡിലുള്ള വൃന്ദാവൻ...

    വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും

    ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ...
    spot_img

    More like this