Homeവോട്ടർപട്ടികയിൽ പേര് ചേർക്കാനും, തിരുത്താനും ജൂലൈ 24 വരെ അവസരം.

വോട്ടർപട്ടികയിൽ പേര് ചേർക്കാനും, തിരുത്താനും ജൂലൈ 24 വരെ അവസരം.

Published on

മഹാരാഷ്ട്രയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയ്യതി ജൂലൈ ഇരുപത്തിനാല്. പുതുതായി പേര് ചേർക്കാനും, തെറ്റ് തിരുത്തലിനും പല സ്ഥലങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു.

രാഷ്ട്രീയ പ്രബുദ്ധതയുള്ള മലയാളികൾ പലപ്പോഴും സ്വന്തം വോട്ട് ഉറപ്പിക്കാൻ മുമ്പോട്ടു വരുന്നില്ല എന്നത് വസ്തുതയാണ്. മലയാളിസമാജങ്ങളിലും മറ്റു സമുദായ സംഘടനകളിലും നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ വീറും വാശിയും രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ കാണാറില്ല.

വോട്ടവകാശം വലിയ ശക്തിയാണെന്ന തിരിച്ചറിവ് മലയാളികൾക്കുണ്ടാവണം. കഴിഞ്ഞ തവണ അസംബളി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തായി പാർലമെൻറ്റു തിരഞ്ഞെടുപ്പു സമയത്ത് മനസിലാക്കുവാൻ കഴിഞ്ഞതായി മഹാരാഷ്ട്ര പ്രദേശ് കൊൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് അഭിപ്രായപ്പെട്ടു.

ഇതിൽ ഒട്ടനവധി ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരും, മലയാളികളും ഉൾപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നു.

മലയാളി സമാജങ്ങളും, സമുദായ സംഘടനകളും മുൻകൈ എടുത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ക്യാമ്പുകൾ നടത്തുവാൻ മുന്നോട്ടു വരണമെന്നും ജോജോ തോമസ് ആവശ്യപ്പട്ടു.

സ്വന്തം പേര് പട്ടികയിൽ ഉണ്ടോ എന്ന് ഇലക്ഷൻ കമ്മീഷണറുടെ സൈറ്റിൽ (https://electoralsearch.eci.gov.in) പരിശോധിക്കുകയും, പേര് ഇല്ലെങ്കിൽ ജൂലൈ 24 നു മുൻപായി പേര് ചേർക്കണമെന്നും ജോജോ തോമസ് അഭ്യർത്ഥിച്ചു,

വിവരങ്ങൾക്ക് – നെല്ലൻ ജോയി 9821589956

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this