മഹാരാഷ്ട്രയിൽ തുടരുന്ന കോരിച്ചൊരിയുന്ന മഴയിൽ കോലാപ്പുർ ജില്ലയിലെ പഞ്ചഗംഗ നദി ചില മേഖലകളിൽ കരകവിഞ്ഞ് ഒഴുകുകയാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി. ജില്ലയിലെ രാധാനഗരി അണക്കെട്ടിലെ ജലനിരപ്പ് 92 ശതമാനമായി ഉയർന്നു. ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ 81 ചെറിയ അണക്കെട്ടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്.
താനെ, മുംബൈ എന്നിവിടങ്ങളിലേക്ക് ജലവിതരണം നടത്തുന്നതും ജലസേചനം നടത്തുന്നതുമായ ഏഴ് തടാകങ്ങളിലെ അണക്കെട്ടുകൾ പകുതിയിലേറെ നിറഞ്ഞതായി അണക്കെട്ടുവിഭാഗം അറിയിച്ചു.
കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതിനാൽ വടക്കൻ കർണാടകയിലെ അൽമാട്ടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു, പുണെ ജില്ലയിൽ, വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഖഡക്വാസ്ല അണക്കെട്ടിൽനിന്ന് 9,400 ക്യുസെക്സ് വെള്ളം തുറന്നു വിടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലെ താനെ അടക്കം പല ജില്ലകളിലും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ച താനെ, പാൽഘർ എന്നിവിടങ്ങളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യാഴാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും മുംബൈയിൽ മിതമായതോ അതിശക്തമായതോ ആയ മഴയുണ്ടാകും.
ജൂലായ് 25 വരെ മധ്യ മഹാരാഷ്ട്രയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈയുടെ പ്രാന്തപ്രദേശങ്ങളായ താനെ, കല്യാൺ, പാൽഘർ എന്നിവിടങ്ങളിൽ ബുധനാഴ്ച കനത്ത മഴ ലഭിച്ചു.
കല്യാൺ, താനെ, മുളുണ്ട് എന്നിവയുടെ ഒട്ടേറെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മഴ കോലാപ്പുരിൽ വെള്ളപ്പൊക്കത്തിന് കാരണമായതിനാൽ കോലാപ്പുർ-രത്നഗിരി, കോലാപ്പുർ-ഗഗൻബാവ്ഡ തുടങ്ങിയ സംസ്ഥാന പാതകളും പുണെ-ബെംഗളൂരു ഹൈവേയിലേക്കുള്ള പാതയും അടച്ചു.
- അപൂർവ്വ സംഗമ വേദിയായി ബോംബെ കേരളീയ സമാജം നവതി ഓഡിറ്റോറിയം
- ക്ഷേത്രങ്ങൾക്കു നേരെ തീവ്രവാദ ആക്രമണം; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ
- ഡോംബിവിലിയിൽ ആധാർ കാർഡ് ഹെൽപ്പ് ഡെസ്ക്
- ഭൂകമ്പം ഗഡ്ചിരോളിയെ വിറപ്പിച്ചു
- ശ്രീനാരായണഗുരു സന്ദേശം ഈ കാലഘട്ടത്തിൽ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ
- ഏക്നാഥ് ഷിൻഡെ ആശുപത്രിയിൽ
- മുംബൈയിൽ കവിതാ കാർണിവൽ ഡിസംബറിൽ; ഇഐഎസ് തിലകന് കവിതാപുരസ്കാരം ജി അനില്കുമാറിന്
- ഡൽഹിയിൽ തിളങ്ങി സുരേഷ് ഗോപി സ്റ്റൈൽ.
- യുവസംഗമവും സംഗീത വേദിയും; പുതിയ ചുവടുവയ്പ്പുമായി ബോംബെ കേരളീയ സമാജം