മലയാളം മിഷന്റെ കീഴിലുള്ള താനെ വൃന്ദാവൻ സോസൈറ്റിയിലെ മലയാളം ക്ലാസ്സിന്റെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ഞായറാഴ്ച ജൂലൈ 21ന് കൊണ്ടാടി.
അസോസിയേഷൻ ഓഫീസിൽ വൈകുന്നേരം 5.30 ന് ആരംഭിച്ച ആഘോഷ പരിപാടികൾ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. തുടർന്ന് കുട്ടികൾ പഠിതാക്കളും അസോസിയേഷൻ അംഗങ്ങളും പരിപാടികൾ അവതരിപ്പിച്ചു.
അദ്ധ്യാപികമാരായ ലത പ്രശാന്ത്, സൗമ്യ സുധി എന്നിവരെ ആദരിച്ചു. ശ്രുതി, അനഘ, രാമചന്ദ്രൻ, സുധി എന്നിവർ കവിതകൾ ആലപിച്ചു.ബാലകൃഷ്ണൻ, മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടശ്ശേരി രാമചന്ദ്രൻ സ്വാഗതവും ക്ലാസ്സ് കോ ഓർഡിനേറ്റർ രവികുമാർ നന്ദിയും പറഞ്ഞു
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്