ഇന്ത്യയും ജി.സി.സി.രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക് ഇൻമെക് നാഴികക്കല്ലാകുമെന്നും ശരിയായ രീതിയിൽ ഇതിനെ പ്രയോജനപ്പെടുത്തണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം പി പറഞ്ഞു. ലോകത്തിലെ അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക് അനുകൂലമായി ഇൻമെക് നടത്തി വരുന്ന ഉടമ്പടികൾ രാജ്യത്തിന് ഗുണകരമാകുമെന്നും പ്രേമചന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു. പീഡിത വ്യവസായങ്ങളുടെ (സിക്ക് യുണിറ്റ്) പുനഃരുദ്ധാരണവുമായി ബന്ധപ്പെട്ട് ഇൻമെക്ക് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കൊല്ലം എം പി വ്യക്തമാക്കി.
നവി മുംബൈയിൽ സംഘടിപ്പിച്ച ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹാരാഷ്ട്ര ചാപ്റ്റർ യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എൻ കെ പ്രേമചന്ദ്രൻ.
സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി പ്രകാരം യു എ ഇ യുമായി നടന്ന 84.5 ബില്യൺ ഡോളർ വ്യാപാരം വലിയ നേട്ടമാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്നും, കേന്ദ്ര സർക്കാർ നയ തീരുമാനത്തിൽ ഇൻമെക് സാരഥികൾ അഭിപ്രായവും നിർദേശവും നൽകേണ്ടതിനെക്കുറിച്ചും എൻ കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും സാമ്പത്തിക, വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിതമായ വേദിയൊരുക്കി ഇന്ത്യയിലെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും പ്രൊഫഷണലുകളുടെയും ബിസിനസ്സ് മേധാവികളുടെയും സംരംഭമായ ഇൻമെക്ക് പ്രസരിപ്പിക്കുന്നത് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ഡോക്ടർ പി.ജെ.അപ്രേമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺസുലേറ്റ് ജനറൽ ഓഫ് സൗത്ത് കൊറിയ, മുംബൈ ക്രിസ്സ് ഹോംഗ്,കോൺസുലേറ്റ് ജനറൽ ഓഫ് പനാമ, മുംബൈ ജീസ്സസ്സ് കംപോസ്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ രാജേഷ് സ്വാമി, ഇൻമെക് ജനറൽ സെക്രട്ടറി ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനൻ,മുംബൈ ചാപ്റ്റർ വൈസ് പ്രസിഡന്റ് വി എസ് അബ്ദുൽ കരീം എന്നിവർ സംസാരിച്ചു ചാപ്റ്റർ സെക്രട്ടറി എ എൻ ഷാജി നന്ദി രേഖപ്പെടുത്തി. Click below for more photos of the event
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു