More
  HomeBusiness18000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കമ്പനി വിറ്റത് വെറും 74 രൂപയ്ക്ക് !! ഇന്ത്യൻ വ്യവസായിയുടെ...

  18000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കമ്പനി വിറ്റത് വെറും 74 രൂപയ്ക്ക് !! ഇന്ത്യൻ വ്യവസായിയുടെ ഞെട്ടിപ്പിക്കുന്ന തകർച്ച

  Published on

  spot_img

  ശതകോടീശ്വരനായ വ്യവസായി ബി ആർ ഷെട്ടിയുടെ അതിശയകരമായ ഉയർച്ചയും ഞെട്ടിപ്പിക്കുന്ന തകർച്ചയും കഴിഞ്ഞ ദശകത്തിലെ കോർപ്പറേറ്റ് തകർച്ചയുടെ ഏറ്റവും വലിയ ദുരന്ത കഥകളിലൊന്നാണ്. പൂജ്യത്തിൽ നിന്ന് തുടങ്ങിയ ജീവിതം കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഷെട്ടി വിജയത്തിന്റെ ഉയരങ്ങളിലെത്തിച്ചത്.

  വ്യവസായത്തിന്റെ ഉന്നതിയിൽ ഷെട്ടിയുടെ ആസ്തി 18000 കോടി രൂപയിലധികമായിരുന്നു. $3.15 ബില്യൺ. വിലമതിക്കുന്ന ദുബായിലെ ആഡംബര വില്ലകളും ബുർജ് ഖലീഫ അടക്കമുള്ള പൊന്നും വിലയുള്ള സൗധങ്ങളിൽ നിക്ഷേപങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. സ്വകാര്യ ജെറ്റിലായിരുന്നു ദൂര യാത്രകൾ. റോൾസ് റോയ്‌സ്, മെയ്ബാക്ക് തുടങ്ങിയ നിരവധി ഐകോണിക് കാറുകളും സ്വന്തം പേരിലാക്കി. എന്നിരുന്നാലും, താൻ പടുത്തുയർത്തിയ 2 ബില്യൺ ഡോളർ വിലയുണ്ടായിരുന്ന വ്യവസായ സാമ്രാജ്യം വെറും 1 ഡോളറിന് (അക്കാലത്ത് ഏകദേശം 74 രൂപ) വിൽക്കേണ്ടി വന്ന ഗതികേട് ഇന്ത്യൻ വ്യവസായ ഭൂപടത്തിലെ മറ്റൊരു കറുത്ത പൊട്ടായി നിലനിൽക്കും.

  ബവഗുത്തു രഘുറാം ഷെട്ടി വെറും 8 ഡോളറുമായാണ് അവസരങ്ങൾ തേടി ഗൾഫിൽ എത്തിയത്. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള എൻഎംസി ഹെൽത്ത് തുടക്കമിടുന്നതോടെ ലോകത്തിലെ ഏറ്റവും ധനികരായ ശതകോടീശ്വരന്മാരുടെ ക്ലബ്ബിലേക്കാണ് ഷെട്ടിയെ നയിച്ചത്. പ്രഗത്ഭനായ കോടീശ്വരന് ആർഭാട ജീവിതം ഹരമായി. 25 മില്യൺ ഡോളറിന് ദുബൈ ബുർജ് ഖലീഫയിലെ രണ്ട് നിലകൾ മുഴുവൻ അദ്ദേഹം സ്വന്തമാക്കി. ഇതാകട്ടെ ആഡംബര പാർട്ടികൾക്കായാണ് ഷെട്ടി ഉപയോഗിച്ചത്. ദുബായിലെ വേൾഡ് ട്രേഡ് സെന്റർ, പാം ജുമൈറ എന്നിവിടങ്ങളിലും വലിയ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു. മോഹൻലാലിനെ നായകനാക്കി ആയിരം കോടി മുതൽ മുടക്കി ഒരു പാൻ ഇന്ത്യൻ ചിത്രമൊരുക്കാനും ആലോചനയുണ്ടായിരുന്നു.

  വേഗതയേറിയ കാറുകളും വിന്റേജ് വാഹനങ്ങളും ഷെട്ടിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ കോടിക്കണക്കിന് രൂപയുടെ ഗാരേജിൽ മോറിസ് മൈനർ 1000, സിൽവർ സ്പിരിറ്റ്, ഫാന്റം എന്നിവയുൾപ്പെടെ ഏഴ് റോൾസ് റോയ്‌സ് ആഡംബര കാറുകളും ആഡംബരത്തിന്റെ ആത്യന്തിക അടയാളമായ മെഴ്‌സിഡസ്-മെയ്‌ബാക്ക് എം600 ഉം ഉൾപ്പെടുന്നു. 2014ൽ ഒരു ഗൾഫ് കോടീശ്വരനിൽ നിന്ന് 4.2 മില്യൺ ഡോളറിന് ഒരു സ്വകാര്യ ജെറ്റ് വിമാനവും സ്വന്തമാക്കി.

  യുകെ ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനത്തിന്റെ ഒരൊറ്റ ട്വീറ്റാണ് 2019-ൽ ഷെട്ടിയെ പരാജയത്തിന്റെ പാതയിലേക്ക് തള്ളിയിട്ടത്. നാല് മാസത്തിന് ശേഷം, എൻഎംസി ഹെൽത്ത് സംബന്ധിച്ച ഒരു റിപ്പോർട്ട് ഇവർ പ്രസിദ്ധീകരിച്ചു. ഒരിക്കൽ 2 ബില്യൺ ഡോളർ വിപണി മൂല്യമുണ്ടായിരുന്ന സാമ്പത്തിക സ്ഥാപനത്തെ വെറും ഒരു ഡോളറിന് ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് വിൽക്കാൻ ബിആർ ഷെട്ടിയെ പ്രേരിപ്പിച്ച തിരിച്ചടികളുടെയും നഷ്ടക്കണക്കുകളുടെയും ശ്രുംഖലക്കാണ് തുടക്കമിട്ടത്

  എൻ‌എം‌സി ഹെൽത്ത് ക്യാഷ് ബാലൻസ് വർദ്ധിപ്പിക്കുകയും അതിന്റെ കടം കുറച്ചുകാണുകയും ചെയ്തുവെന്ന ആരോപണത്തിന് ശേഷം ഏകദേശം 1 ബില്യൺ ഡോളർ കടം ഫിനാബ്ലർ ബോർഡിൽ നിന്ന് മറച്ചുവെച്ചതായി വെളിപ്പെടുത്തി. ഈ അഴിമതി എൻഎംസി ഹെൽത്ത് പിഎൽസിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 10 ബില്യൺ ഡോളറിന്റെ ഏറ്റവും ഉയർന്ന മൂല്യത്തിൽ നിന്ന് നിലംപൊത്തുകയായിരുന്നു

  Latest articles

  ആറ് മാസത്തിനുള്ളിൽ, കെമിക്കൽ കമ്പനികളെ ഡോംബിവ്‌ലി ജനവാസ മേഖലയിൽ നിന്ന് മാറ്റും – ശ്രീകാന്ത് ഷിൻഡെ എം പി

  മുംബൈയിൽ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. സംഭവത്തിൽ...

  മുംബൈയിൽ കെമിക്കൽ കമ്പനിയിൽ സ്ഫോടനത്തിൽ 2 മരണം; 45 പേർക്ക് പരിക്ക്

  മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ എംഐഡിസി ഫേസ് 2 ലെ ആംബർ കെമിക്കൽ കമ്പനിയിലുണ്ടായ ബോയിലർ സ്‌ഫോടനത്തിൽ രണ്ടു പേരുടെ...

  ഡോംബിവ്‌ലിയിൽ വൻ സ്ഫോടനം, നിരവധി പേർക്ക് പരിക്ക്

  താനെ ജില്ലയിലെ ഡോംബിവ്‌ലിയിൽ ഉച്ചയോടയാണ് സംഭവം എംഐഡിസി ഏരിയയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ തീപിടിത്തമുണ്ടായി. വലിയ സ്ഫോടനത്തോടെയുള്ള...

  എടാ മോനെ !!!! ആവേശക്കാഴ്ചയായി താര നിശ തയ്യാറെടുപ്പുകൾ

  ന്യൂ ബോംബെ കൾച്ചറൽ സെന്റർ അക്ബർ ട്രാവൽസും ചേർന്നൊരുക്കുന്ന നാലാമത് മലയാള ചലച്ചിത്ര അവാർഡിനായി തയ്യാറെടുപ്പുകൾ തുടങ്ങി. താര നിശയിലെ...
  spot_img

  More like this

  ആറ് മാസത്തിനുള്ളിൽ, കെമിക്കൽ കമ്പനികളെ ഡോംബിവ്‌ലി ജനവാസ മേഖലയിൽ നിന്ന് മാറ്റും – ശ്രീകാന്ത് ഷിൻഡെ എം പി

  മുംബൈയിൽ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. സംഭവത്തിൽ...

  മുംബൈയിൽ കെമിക്കൽ കമ്പനിയിൽ സ്ഫോടനത്തിൽ 2 മരണം; 45 പേർക്ക് പരിക്ക്

  മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ എംഐഡിസി ഫേസ് 2 ലെ ആംബർ കെമിക്കൽ കമ്പനിയിലുണ്ടായ ബോയിലർ സ്‌ഫോടനത്തിൽ രണ്ടു പേരുടെ...

  ഡോംബിവ്‌ലിയിൽ വൻ സ്ഫോടനം, നിരവധി പേർക്ക് പരിക്ക്

  താനെ ജില്ലയിലെ ഡോംബിവ്‌ലിയിൽ ഉച്ചയോടയാണ് സംഭവം എംഐഡിസി ഏരിയയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ തീപിടിത്തമുണ്ടായി. വലിയ സ്ഫോടനത്തോടെയുള്ള...