കുടുംബ പ്രേക്ഷകരുടെ മികച്ച പ്രതികരണത്തോടെ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന അർജുൻ അശോകൻ,ബാലു വർഗീസ് ,അനശ്വര രാജൻ എന്നിവർ പ്രധാന. വേഷം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളൻ നാളെ മുതൽ മുംബൈയിലും പ്രദർശനത്തിനെത്തുന്നു.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും കുടുംബ പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോമഡി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെല്ലാം വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ച വച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് “എന്ന് സ്വന്തം പുണ്യാളൻ”.
രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.
