പുതിയ കാലത്ത് സൗഹൃദക്കൂട്ടിലും സമൂഹമാധ്യമങ്ങളിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പ്രയോഗമാണ് ബെസ്റ്റി. ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്! ബെസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംക്ഷയും ഏറെയാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നൽകുന്ന കോമഡി ത്രില്ലറാണ്. മലയാളത്തിലെ മുപ്പതോളം താരങ്ങൾ അഭിനയിച്ച സിനിമ ഈ മാസം 24ന് തിയറ്ററുകളിൽ എത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ പൊന്നാനി അസീസിന്റെതാണ്. ‘കൺവിൻസിങ് സ്റ്റാറാ’യി പുതിയ താരപരിവേഷം ലഭിച്ച സുരേഷ് കൃഷ്ണ, അബുസലിം എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ബെസ്റ്റി’ യിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഇവർക്കൊപ്പം സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപ് ചന്ദ്രൻ,സന്ധ്യ മനോജ് തുടങ്ങിയവരുമുണ്ട്.
പാർക്കിംഗ് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ജിജു സണ്ണിയുടെ ദൃശ്യമികവിലാണ് ബെസ്റ്റി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സിനിമയുടെ സംഗീതമേഖലയിലും ഉണ്ട് പ്രത്യേകതകൾ. മലയാളത്തിലെ എവർഗ്രീൻ കൂട്ടുകെട്ടായ ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി ടീം ഇടവേളക്കുശേഷം ഒന്നിക്കുന്ന സിനിമയാണ് ബെസ്റ്റി. 5 മനോഹര ഗാനങ്ങളാണ് ബെസ്റ്റിയിലുള്ളത്. ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരാണ് മറ്റു പാട്ടുകൾ എഴുതിയത്. ഔസേപ്പച്ചനെ കൂടാതെ അൻവർ അമൻ ,മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല എന്നിവരാണ് സംഗീതസംവിധായകർ. പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ നിർവഹിക്കുന്നു.
ഫിനിക്സ് പ്രഭു ഒരുക്കിയ സംഘട്ടനരംഗങ്ങളും ബെസ്റ്റിക്ക് കരുത്തുപകരുന്നു. എഡിറ്റർ-ജോൺ കുട്ടി, സൗണ്ട് ഡിസൈൻ – എം. ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, കല-ദേവൻ കൊടുങ്ങല്ലൂർ, ചമയം- റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ് – അജി മസ്കറ്റ്, കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്., ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി,അസോസിയറ്റ് ഡയറക്ടർ- തൻവിൻ നസീർ, അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര, മാർക്കറ്റിങ്-ടാഗ് 360ഡിഗ്രി, കുളു മണാലി, ബോംബെ, മംഗലാപുരം,കോഴിക്കോട്,പൊന്നാനി എന്നിവിടങ്ങളിലായിട്ടാണ് ബെസ്റ്റി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ജനുവരി 24ന് ക്രസന്റ് റിലീസ് ബെസ്റ്റി തീയറ്ററുകളിൽ എത്തിക്കും.