ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കിന് 5 ദിവസത്തിൽ 44935 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ പ്രതികൂല ഘടകങ്ങള്‍ കൂട്ടമായെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി കനത്ത ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ക്ക് നഷ്ടം 13 ലക്ഷം കോടി.
ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ അഞ്ചെണ്ണത്തിൻ്റെ സംയുക്ത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,85,952.31 കോടി രൂപ ഇടിഞ്ഞതോടെയാണ് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലായത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കായ എസ്ബിഐ പോലും ആഭ്യന്തര ഓഹരികളിലെ ദുർബലമായ പ്രവണതയിൽ കൈപൊള്ളിയിരിക്കയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിപണി മൂലധനം 44,935.46 കോടി രൂപ ഇടിഞ്ഞ് 6,63,233.14 കോടി രൂപയായി. അതേസമയം, ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിപണി മൂല്യത്തിലും വലിയ ഇടിവ് രേഖപ്പെടുത്തി. ഇതേ കാലയളവിൽ 70,479.23 കോടി രൂപ നഷ്ടപ്പെട്ട് 12,67,440.61 കോടി രൂപയായി.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാർക്ക് 1,844.2 പോയിന്റിൽ 2.32 ശതമാനം ഇടിഞ്ഞു, നിഫ്റ്റി 573.25 പോയിന്റോടെ 2.38 ശതമാനമാണ് ഇടിഞ്ഞത്. എച്ച്‌ഡിഎഫ്‌സി ബാങ്കിന് പുറമെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി എന്നിവ വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു. അതേസമയം, ടാറ്റ ഗ്രൂപ്പിൻ്റെ ടിസിഎസ്, സുനിൽ മിത്തലിൻ്റെ ഭാരതി എയർടെൽ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു