അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ മികച്ച പ്രതികരണവുമായാണ് തീയേറ്ററുകളിൽ ആവേശമുയർത്തുന്നത്.
കോമഡിയോടൊപ്പം സസ്പെൻസ് ഒളിപ്പിച്ച ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രത്തിന്‍റെ തിരക്കഥ പുരോഗമിക്കുന്നത്. ഇതൊന്നൊന്നായി ചുരുളഴിയുന്നതോടെയാണ് ചിത്രം പരിസമാപ്തിയിലെത്തുന്നത്. അത് കൊണ്ട് തന്നെ ഒരു നിമിഷം പോലും ബോറടിക്കാതെ ഉദ്യോഗജനകമായ രംഗങ്ങൾ ആവിഷ്കരിച്ചാണ് പുതുമുഖ സംവിധായകനായ മഹേഷ് മധു ചിത്രം ഒരുക്കിയിരിക്കുന്നത്. അവിചാരിതമായ ട്വിസ്റ്റുകളുമായി പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന തിരക്കഥയാണ് സാംജി എം ആന്റണി തയ്യാറാക്കിയത്.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് കേരളത്തിൽ സിനിമ വിതരണം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.
പ്രേക്ഷകർക്ക് നൂതനാനുഭവം പകർന്നാണ് പുതിയ ഗെറ്റപ്പിൽ അർജുൻ അശോകനും ബാലുവും അനശ്വരാ രാജനുമെല്ലാം കൈയ്യടി നേടുന്നത്. ഇവർ ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് എന്ന് സ്വന്തം പുണ്യാളൻ.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളൻ നിർമ്മിച്ചിരിക്കുന്നത്.
രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് മറ്റു താരങ്ങൾ.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഉടനെ തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു