ശ്രീനാരായണ ധർമ്മപരിപാലനയോഗം 3852 നമ്പർ കല്യാൺ ഈസ്റ്റ് ശാഖയുടെ 25 മത് കുടുംബ സംഗമം (12-01-2025) ഞായറാഴ്ച കറപ്പേ ഹാളിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര 12 മണിയോടു കൂടി കറപ്പേ ഹാളിൽ എത്തിച്ചേരും. തുടർന്ന് മഹാപ്രസാദവും 2 മണി മുതൽ പൊതുസമ്മേളനവും, കലാപരിപാടികളും.
മുബൈ താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ മുഖ്യാഥിതിയായിരിക്കും. കല്യാൺ ഈസ്റ്റ് എം എൽ എ സുലഭാ ഗൺപത് ഗായ്ക്ക വാഡ്, യൂണിയൻ കൗൺസിൽ അംഗം ശിവരാജൻ ജി, മുബൈ താനെ യൂണിയൻ വനിതാ സംഘം പ്രസിഡൻറ് സുമരൻജിത്ത്, വനിതാ സംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
അംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണവും നടത്തുമെന്ന് ശാഖാ സെക്രട്ടറി സുരേന്ദ്രൻ ജി അറിയിച്ചു.