മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എംഎംആർഡിഎ) നടപ്പിലാക്കുന്ന ഓറഞ്ച് മെട്രോ ലൈൻ 2027-നകം പൂർത്തിയാകും. 23.756 കിലോമീറ്റർ ഇടനാഴി കല്യാണിനെ തലോജയുമായി ബന്ധിപ്പിക്കും. ഇതോടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചെയ്യുന്നതോടെ കല്യാൺ ഡോംബിവ്‌ലി മേഖലയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ വികസന കുതിപ്പുകൾക്ക് ജാലകം തുറന്നിടും
കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ, നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ, സിറ്റി, ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ തുടങ്ങിയ പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ എംഎംആർഡിഎ ഏകോപിപ്പിച്ച് ഇതിനായി ഭൂമി ഏറ്റെടുക്കൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.