സൗത്ത് ഇന്ത്യൻ സ്റ്റാർ അല്ലു അർജുനൻ അഭിനയിച്ച പുഷ്പ 2 ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്ത് മുന്നേറുമ്പോഴാണ് അമിതാഭ് ബച്ചൻ നടത്തിയ പരാമർശം ശ്രദ്ധ നേടുന്നത്.
അടുത്തിടെ തന്റെ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിയുടെ ഫ്ലോറിലാണ് അമിതാഭിന്റെയും അല്ലുവിന്റേയും ആരാധകനായ മത്സരാർത്ഥി ഇരുവരെയും പ്രശംസിച്ചത്.
അല്ലു അർജുന് ലഭിച്ച അംഗീകാരം അർഹിക്കുന്നതാണെന്നും ‘പുഷ്പ 2’ ഇത് വരെ കണ്ടിട്ടില്ലെങ്കിൽ കാണേണ്ട ചിത്രമാണെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. അതെ സമയം അല്ലുവിനെ താനുമായി താരതമ്യം ചെയ്യരുതെന്നും അഭ്യർത്ഥിച്ചു.
അതെ സമയം തന്റെ ജീവിതത്തിലും കരിയറിലും വലിയ പ്രചോദനമാണ് ബച്ചനെന്ന് അല്ലു അർജുൻ നേരത്തെ പറഞ്ഞിരുന്നു. അല്ലു അർജുന്റെ ആരാധനയ്ക്ക് മറുപടിയായി ബച്ചൻ സോഷ്യൽ മീഡിയയിൽ തന്റെ നന്ദിയും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തോട് ബച്ചൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഇത് വരെ പ്രതികരിച്ചിട്ടില്ല. മോഹൻലാലിനോടൊപ്പം ഒരു മലയാള ചിത്രത്തിൽ ബച്ചൻ അഭിനയിച്ചിട്ടുമുണ്ട്.