വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
ആദ്യത്തെ കുറ്റത്തിന് ഇനി മുതൽ ജയിൽ ശിക്ഷയില്ല
കഴിയുന്നതും ഇനി മുതൽ രണ്ടാമത്തെ കുറ്റം ആദ്യം ചെയ്യുക
ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ ആകർഷിക്കാൻ ദേവസ്വം ബോർഡ് ശ്രമം
ഓഫറുകൾ പ്രഖ്യാപിച്ചാൽ മതി .രണ്ട് അരവണയ്ക്ക് ഒരപ്പം ഫ്രീ. നെയ്തേങ്ങക്ക് സമ്മാന കൂപ്പൺ മുതലായവ
പൈലറ്റ് ഉറങ്ങി. ലക്ഷ്യം തെറ്റി വിമാനം പറന്നത് 50 കിലോമീറ്റർ
ഭാഗ്യം മുകളിലായതോണ്ട് ഗട്ടറിൽ വീണില്ല
നിയമസഭയിൽ ബിജെപിയും പി സി ജോർജും ഒന്നിക്കുന്നു
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമോ?
ശബരിമല: സ്ഥിതിഗതികൾ പഠിക്കാൻ അമിത് ഷാ നാലംഗ സമിതിയെ ചുമതലപ്പെടുത്തി.
പാർട്ടി അധ്യക്ഷനടക്കം *പത്തു പേരുള്ള* നാലംഗ സമിതിക്കായിരിക്കും ഇതിന്റെ ചുമതല
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയാൽ ഇന്ത്യ നാസി രാജ്യമാകും. മദ്രാസ് ഹൈക്കോടതി
ഒരിക്കലും മൂടിക്കെട്ടിയിട്ടില്ല. സംശയമുണ്ടെങ്കിൽ അർണാബ് ഗോസ്വാമിയോട് ചോദിച്ചാൽ മതി .

::::::

  • രാജൻ കിണറ്റിങ്കര

പ്രളയം പടിയിറങ്ങുമ്പോൾ
ലോക്കൽ ട്രെയിനും സ്മാർട്ട് ഫോണും
കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി

LEAVE A REPLY

Please enter your comment!
Please enter your name here