More
    HomeEntertainmentകോമഡിയും മിസ്റ്ററിയും ഫാന്റസിയുമായി എന്ന് സ്വന്തം പുണ്യാളൻ

    കോമഡിയും മിസ്റ്ററിയും ഫാന്റസിയുമായി എന്ന് സ്വന്തം പുണ്യാളൻ

    Published on

    spot_img

    മഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളൻ മലയാള സിനിമക്ക് നൂതനാനുഭവമാകും. കോമഡിയും മിസ്റ്ററിയും ഫാന്റസിയും ചേർത്തൊരു സിനിമയാണ് എന്ന് സ്വന്തം പുണ്യാളൻ.

    അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന എന്ന് സ്വന്തം പുണ്യാളൻ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

    കഴിഞ്ഞ 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്നുണ്ട്.

    അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. സാം സി.എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്.

    എന്ന് സ്വന്തം പുണ്യാളന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഡി ഓ പി : റെണദീവ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ്, രഘുരാമൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ് : അനന്തകൃഷ്ണൻ.പി.ആർ,പി ആർ ഓ : ശബരി

    Latest articles

    മഹാരാഷ്ട്ര: ബിഎംസി ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ജനുവരി 15ന് തിരഞ്ഞെടുപ്പ്; ഫലം ജനുവരി 16 ന്

    മുനിസിപ്പൽ കോർപ്പറേഷനുകളുടെ മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതികൾ 2025 ഡിസംബർ...

    നെരൂൾ എൻ ബി കെ എസ്സും അപ്പോളോ ആശുപത്രിയും സംയുക്തമായി ആരോഗ്യ പരിരക്ഷ സെമിനാർ സംഘടിപ്പിക്കുന്നു.

    ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെയും അപ്പോളോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 21 ന് രാവിലെ 10.30 ന് നെരൂൾ...

    എസ്എൻഡിപി യോഗം കല്യാൺ ഈസ്റ്റ് കുടുംബ സംഗമം ഡിസംബർ 21-ന്; ബിജു പുളിക്കലേടത്ത്മുഖ്യ പ്രഭാഷകൻ

    എസ്എൻഡിപി യോഗം ശാഖാ നമ്പർ 3852, കല്യാൺ ഈസ്റ്റ് സംഘടിപ്പിക്കുന്ന 26-മത് കുടുംബ സംഗമം 2025 ഡിസംബർ 21...

    മുംബൈ പൂനെ യാത്രാസമയം 90 മിനിറ്റിൽ; പുതിയ എക്സ്‌പ്രസ് വേ വരുന്നു. മഹാരാഷ്ട്രയ്ക്ക് ഒന്നര ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ

    മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ ഇടനിവഴികളിലൊന്നായ മുംബൈ പൂനെ റൂട്ടിൽ ദിവസേന യാത്ര ചെയ്യുന്നവർക്കും പതിവായി യാത്ര ചെയ്യുന്നവർക്കും ആശ്വാസം...
    spot_img

    More like this