കല്യാൺ വെസ്റ്റിൽ ഗോകുൽ നഗരിയിൽ താമസിക്കുന്ന ടി വി നാരായണനാണ് കുടുംബസമേതമുള്ള വിനോദയാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചത്. 63 വയസ്സായിരുന്നു. പെരുമണ്ണൂർ ചാലിശ്ശേരി സ്വദേശിയാണ്. പരേതനായ ഗോവിന്ദൻ നായരുടെ മകനാണ്
കുടുംബ സുഹൃത്തുക്കൾ അടങ്ങുന്ന സംഘവുമൊത്തായിരുന്നു ഹിമാചൽ യാത്ര. യാത്രാമധ്യേ ധർമ്മശാലയിൽ വച്ചായിരുന്നു ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സുധ കൂടെയുണ്ടായിരുന്നു. മുൻ ബി എസ് എൻ എൽ ജീവനക്കാരിയാണ് സുധ.
നാരായണൻ ഡോംബിവ്‌ലിയിൽ ഫർണീച്ചർ ഫാക്ടറിയിലെ മാനേജരാണ്.
ഏക മകൾ ഐശ്വര്യ വിവരമറിഞ്ഞു ഹിമാചൽ പ്രാദേശിലേക്ക് തിരിച്ചിരിക്കയാണ്.
കല്യാൺ സെൻട്രൽ കൈരളി സമാജം അംഗമായ ടി വി നാരായണന്റെ അകാല വിയോഗത്തിൽ സമാജം ഭാരവാഹികൾ അനുശോചിച്ചു.