More
    HomeArticleഭാവഗായകന് അശ്രു പ്രണാമം

    ഭാവഗായകന് അശ്രു പ്രണാമം

    Published on

    spot_img

    ഭാവഗായകൻ പി. ജയചന്ദ്രൻ ഓർമ്മയായി. മലയാളി മനസ്സിൽ സംഗീതത്തിൻ്റെ പ്രണയ മഴ തീർത്ത, വാക്കുകൾ കൊണ്ട് നോവിക്കാത്ത, കർമ്മം കൊണ്ട് അഹങ്കരിക്കാത്ത മഞ്ഞലയിൽ മുങ്ങിത്തോർത്തി വന്ന സ്വരമാധുരി. ഒരുപക്ഷെ, മലയാളിയെപ്പോലെ അത്രമേൽ ഹൃദയം കൊണ്ട് പ്രണയിക്കുന്നവർ വേറെ അധികം കാണില്ല, അതിനാലായിരിക്കണം ഹൃദയേശ്വരിയുടെ നെടുവീർപ്പിൽ പോലും നമ്മൾ മധുര സംഗീതം കേട്ടത്. മലയാളിയുടെ പ്രണയത്തിൽ നിലാവിന്റെ കുളിരുണ്ട്, കണ്ണീരിന്റെ ചൂടുണ്ട്, കവിതയുടെ തുലാവർഷ പെയ്ത്തുണ്ട് , ആ പ്രണയത്തെയാണ് ശ്രീ ജയചന്ദ്രൻ തന്റെ കണ്ഠത്തിലിട്ട് അമ്മാനമാടിയത്.

    ആൾക്കൂട്ടങ്ങളിൽ അഭിരമിക്കാത്ത, അംഗീകാരങ്ങളിൽ അഹങ്കരിക്കാത്ത ഏകാന്ത പഥികൻ… അയാൾ തന്റെ പ്രിയതമയുടെ ഉറക്കത്തിന് കാവലിരുന്നത് പോലും പൂങ്കുയിലിനോട് ശ്രുതി താഴ്ത്തി പാടാൻ പറഞ്ഞുകൊണ്ടാണ്. സംഗീതത്തിന്റെ എവറസ്റ്റ് കീഴടക്കി ദാസേട്ടൻ നിൽക്കുമ്പോഴും അതിനിടയിൽ ഒരു മിന്നായം പോലെ വരുന്ന ജയചന്ദ്രന്റെ ശബ്ദത്തെ നമ്മൾ നെഞ്ചിലേറ്റുന്നു, നഖക്ഷതങ്ങളിൽ ആരെയും ഭാവഗായകനാക്കും പാടി ദാസേട്ടൻ വിസ്മയിപ്പിച്ചപ്പോൾ മലയാളി മൂളി നടന്നത് കേവലം മർത്യഭാഷ കേൾക്കാത്ത എന്ന ഭാവഗാനമായിരുന്നു . നന്ദനം സിനിമയിലെ ഗാനങ്ങൾ കൃഷ്ണഭക്തിയാൽ നമ്മുടെ മനസ്സിനെ തരളിതമാക്കിയപ്പോൾ അതിലെ ആരും ആരും എന്ന പ്രേമഗാനം പ്രണയത്തിന്റെ വാടാർമല്ലികളായി മനസ്സിൽ നിറഞ്ഞു.

    വയലാർ, ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി, ഓ എൻ വി സാർ ഇവരുടെ തൂലികയിൽ അടർന്നു വീണ പ്രണയത്തിന്റെ അക്ഷരപ്പെരുമകളെ ഭാവരാഗത്തിന്റെ പ്രണയമഴയിൽ കുതിർന്ന് ജയചന്ദ്രൻ പാടിയപ്പോൾ മലയാളി ആദ്യമായി പ്രണയിക്കാൻ പഠിച്ചു, പ്രണയിനിയുടെ മണിയറയിലെ നിർമല ശയ്യയിൽ നീലനീരാളമായി അയാൾ മാറിയപ്പോൾ ശ്രുംഗാരത്തിന്റെ മധുതൂകാതിരിക്കാൻ ആർക്കാണ് കഴിയുക

    ഹർഷബാഷ്പം തൂകി, ഉപാസന, ചന്ദനത്തിൽ കടഞ്ഞെടുത്തോരു, മലയാള ഭാഷതൻ, മലയാളി മൂളാത്ത ഏതെങ്കിലും പാട്ടുകൾ ജയചന്ദ്രൻ പാടിയിട്ടുണ്ടോ എന്ന് സംശയം. മാധുരിയുമായി ചേർന്ന് പാടിയ എത്രയെത്ര യുഗ്മഗാനങ്ങൾ മല്ലികാ ബാണൻ തന്റെ വില്ലെടുത്തു, തോട്ടേനെ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനെ, ഈ വരികൾ റേഡിയോയിൽ ഒഴുകിവരുമ്പോൾ ആരാണ് ഒരുനിമിഷം ചെവികൂർപ്പിക്കാത്തത് .

    ഇടാറാത്ത കണ്ഠത്തിൽ ഒളിപ്പിച്ചുവച്ച പ്രണയത്തിന്റെ ഭാവതീവ്രതകളെ മലയാളി മനസ്സിൽ പെയ്തു തോരാൻ ഇനിയും നൂറു നൂറു ഗാനങ്ങൾ ബാക്കിയാക്കി അനശ്വരഗായകൻ പടിയിറങ്ങി.

    പ്രാർത്ഥനകൾ, അശ്രു പ്രണാമങ്ങൾ🙏🙏

    രാജൻ കിണറ്റിങ്കര

    Latest articles

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ...

    കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്

    കേംബ്രിഡ്ജ് : ഗുരുദേവ ദർശനം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷണത്തിൻ്റെ ഭാഗമാകുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ദക്ഷിണ ഏഷ്യൻ റിസർച്ച് ആൻഡ്...

    രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്

    ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത്...

    ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു

    മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി...
    spot_img

    More like this