ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി നടന്ന സ്വകാര്യ അത്താഴ വിരുന്നിൽ കാഞ്ചീപുരം സാരിയും 200 വർഷം പഴക്കമുള്ള പെൻഡൻ്റും ധരിച്ച നിത അംബാനി ശ്രദ്ധ നേടി.
വാഷിംഗ്ടൺ ഡിസിയിൽ നടന്ന സ്വകാര്യ സ്വീകരണ ചടങ്ങിലാണ് കറുത്ത കാഞ്ചീപുരം പട്ട് സാരി ധരിച്ച്, വെൽവെറ്റ് ബ്ലൗസും രോമങ്ങൾ ട്രിം ചെയ്ത കോട്ടും ധരിച്ചു നിത അംബാനിയെത്തിയത്. 200 വർഷം പഴക്കമുള്ള വിസ്മയിപ്പിക്കുന്ന പെൻഡൻ്റ് ധരിച്ചെത്തിയ നിത സ്റ്റൈലിന് ചരിത്ര സ്പർശം നൽകി.
നിത അംബാനിയുടെ അടുത്ത സുഹൃത്തായ പ്രമുഖ ഫാഷൻ ഡിസൈനറും കോസ്റ്റ്യം സ്റ്റൈലിസ്റ്റുമായ മനീഷ് മൽഹോത്രയാണ് കോസ്റ്റും ഡിസൈൻ ചെയ്തോരുക്കിയത്. ദേശീയ അവാർഡ് ജേതാവായ കരകൗശല വിദഗ്ധൻ ബി. കൃഷ്ണമൂർത്തി നെയ്ത മനോഹരമായ ഭാഗം പരമ്പരാഗത ഇന്ത്യൻ കരകൗശലവിദ്യയെ ആഗോളതലത്തിൽ ആഘോഷമാക്കി.
ആഡംബരവും ആധുനികതയും പ്രദർശിപ്പിച്ചുകൊണ്ട് ഒരു ക്ലാസിക് ബ്ലാക്ക് ബ്ലേസറും ചുവന്ന ടൈയുമായി മുകേഷ് അംബാനിയും പ്രിയതമയുടെ ചാരുതയുമായി പൊരുത്തപ്പെട്ടു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്നിലായിരുന്നു ദമ്പതികൾ പങ്കെടുത്തത്.