ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ആഭിമുഖ്യത്തിൽ അണുശക്തിനഗറിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.
ജനുവരി 18 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കുന്ന Salt N’ Pepper എന്ന് പേരിട്ടിട്ടുള്ള മേളയിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തനതുരുചികൾ മുംബൈ നിവാസികൾക്കു മുന്നിലെത്തും.
അണുശക്തിനഗറിലെ അറ്റോമിക് എനർജി സെൻട്രൽ സ്കൂൾ ഒന്നിന് (AECS-1) സമീപമുള്ള ഗോദാവരി ഗ്രൗണ്ടിലാണ് ഭക്ഷ്യമേള അരങ്ങേറുക. വിശദ വിവരങ്ങൾക്ക് ക്ളബ്ബ് സെക്രട്ടറി വിജു ചിറയിലുമായി (മൊബൈൽ: 98698 36210) ബന്ധപ്പെടാം