കളിയും ചിരിയും എന്ന പേരിൽ ഖാർഘറിലെ മലയാളി വിദ്യാർഥികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ഖാർഘർ കേരള സമാജം ജനുവരി 27, 28 തീയതികളിൽ കേന്ദ്രീയ വിഹാറിലെ കമ്മ്യൂണിറ്റി ഹാളിൽ നടത്തി.
സംഘബോധവും നിരീക്ഷണ പാടവവും വളർത്തുവാൻ കേരള സമാജം തയ്യാറാക്കിയ കളികൾ കുട്ടികളിൽ ആവേശം പകർന്നു.
മുംബൈയിലെ മാധ്യമ പ്രവർത്തകനായ പി ആർ സഞ്ജയ് ക്യാമ്പിന് നേതൃത്വം നൽകി. സുമ രാമചന്ദ്രൻ ഇടശ്ശേരിയുടെ പൂതപ്പാട്ട് കഥാരൂപത്തിൽ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി മാറി. ഗിബ്ബറിഷ് ഭാഷയുടെ സഹായത്തോടെ നാടക പരീക്ഷണങ്ങൾ, സംഘമായി പൊരുതാൻ പ്രേരിപ്പിക്കുന്ന നിധിവേട്ട, ശാസ്ത്രബോധം വളർത്താനായി.
അനൂപ് കുമാർ കളത്തിൽ അവതരിപ്പിച്ച മാജിക് ഷോ, സ്ത്രീകളുടെ കുത്തകയല്ല അടുക്കള എന്ന് വിളിച്ചോതുന്ന പാചക പരീക്ഷണങ്ങൾ, കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുകഥയെ അധികരിച്ച് “ഉതുപ്പാൻ്റെ കിണർ ” എന്ന നാടകം, വരവ് ചിലവ്, ലാഭങ്ങളുടെ പഠനം എന്നിവ മുൻനിർത്തി വിപണന തന്ത്രങ്ങൾ പങ്കുവെച്ച് പി സുരേഷ് മേനോൻ, എൻഐ ശിവദാസൻ എന്നിവർ ഗ്രാമചന്ത ഒരുക്കി.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു