മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പന്ത്രണ്ടാം മലയാളോത്സവം സമാപനം ഫെബ്രുവരി 11, ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ബോയ്സറില്‍ (താരാപ്പൂര്‍) വച്ച് നടത്തുന്നു. ബോയ്സറിലെ ടിമ ഹാളില്‍ വച്ച് നടത്തുന്ന സമാപനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പത്ത് മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന കലോത്സവമാണ് മലയാളോത്സവം. മലയാളനാടിന്റെ തനതായ സംസ്കാരവും പൈതൃകകലകളും പരിപോഷിപ്പിക്കുന്നതിനും യുവതലമുറയെ ഈ കലകളോടടുപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ സ്ക്കൂള്‍ കോളേജ് കലോത്സവങ്ങള്‍ക്ക് സമാനമായാണ് മുംബൈയിൽ നടക്കുന്ന മലയാളോത്സവത്തെ മുംബൈ മലയാളികള്‍ ചേർത്ത് പിടിക്കുന്നത്. യുവതലമുറയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. മേഖലകളുടെയും കേന്ദ്ര കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളിൾ മുംബൈ മലയാളികളുടെ യുവതലമുറയുടെ സജീവ പങ്കാളിത്തം പ്രകടമാണ്.
ഡിസംബര്‍ 17 ന് നടന്ന കേന്ദ്ര മലയാളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര സമര്‍പ്പണം സമാപന സമ്മേളനത്തില്‍ നടത്തുന്നതാണെന്ന് പ്രസിഡന്റ് റീന സന്തോഷ് അറിയിച്ചു.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” വിന്‍റെ വിശേഷാല്‍പതിപ്പും മലയാള ഭാഷാ പ്രചാരണ സംഘം പാല്‍ഘര്‍ മേഖലയുടെ പ്രസിദ്ധീകരണമായ “കൈരളി” വാര്‍ഷിക പതിപ്പും വേദിയില്‍ പ്രകാശനം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ അറിയിച്ചു.
കേന്ദ്ര തലത്തില്‍ സമ്മാനാര്‍ഹമായ കലാപരിപാടികള്‍ വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കും.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു