ഡോംബിവിലി ട്രിനിറ്റി എജുക്കേഷണൽ ട്രസ്റ്റിന്റെകീഴിലുള്ള ഹോളി എയ്ഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡ് അധ്യാപന രംഗത്തെത്തിയിട്ട് അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കുട്ടംപേരൂർ മാന്നാർ സ്വദേശിയായ ഡോ. ഉമ്മൻ ഡേവിഡ് 1973-ൽ എം.എ. ബി.എഡ്. ബിരുദവുമായാണ് മഹാനഗരത്തിലെത്തുന്നത്. പൻവേലിലെ സ്കൂളിലൂടെ അധ്യാപനജീവിതത്തിന് തുടക്കം .
അധ്യാപക ജീവിതത്തിന്റെ സുവർണ ജൂബിലിയും ഹോളി എയ്ഞ്ചൽസ് സ്‌കൂളിന്റെ മുപ്പത്തിനാലാം വാർഷികവും വർണാഭമായ വിവിധ പരിപാടികളോടെ ശനിയാഴ്ച ഫെബ്രുവരി 10 വൈകീട്ട് 4.30-ന് ആഘോഷിക്കും.
ഡോംബിവിലി ഈസ്റ്റ് ഗാന്ധിനഗറിലുള്ള സ്കൂൾ ഗ്രൗണ്ടിലാണ് സഹപ്രവർത്തകരും വിദ്യാർഥികളും ആഘോഷം സംഘടിപ്പിക്കുന്നത്.
സംസ്ഥാന കാബിനറ്റ് മന്ത്രി രവീന്ദ്ര ചവാൻ, കല്യാൺ എം.പി. ഡോ. ശ്രീകാന്ത് ഷിന്ദേ, കെ.ഡി.എം.സി. കമ്മിഷണർ ഡോ. ഇന്ദുറാണി ജാഖഡ്, പ്രൊഫ. ബിനോ പോൾ (ടി.ഐ.എസ്.എസ്. മുൻ വൈസ് ചാൻസലർ), ഡോംബിവിലി ഈസ്റ്റ് വിഭാഗം എ.സി.പി. സുനിൽ കുർഹാഡെ എന്നിവർ വിശിഷ്ടാതിഥികളായെത്തും.
വിദ്യാഭ്യാസ രംഗത്ത് മികവുറ്റ സേവങ്ങൾക്കു ബ്രിട്ടീഷ് പാർലിമെന്റ്റു ഹൌസിൽ നിന്നും മഹാത്മാഗാന്ധി പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഡോ. ഉമ്മൻ ഡേവിഡ് എന്ന വിദ്യാഭ്യാസ വിചക്ഷണന്റെ നേട്ടങ്ങളും ദർശനവും കോറിയിടുന്നതാകും ആഘോഷവേദി
ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂൾ സ്ഥാപകനും ട്രിനിറ്റി എഡ്യൂക്കേഷൻ ട്രസ്റ്റ് ഡയറക്ടറുമായ ഉമ്മൻ ഡേവിഡ് സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ്. മഹാമാരിയിൽ ദുരിതത്തിലായവർക്കും പ്രളയക്കെടുതിയിൽ വലഞ്ഞവർക്കും സമയോചിതമായി സഹായങ്ങൾ എത്തിച്ചു നൽകുന്നതിൽ ഡോ ഉമ്മൻ ഡേവിഡ് വഹിച്ച പങ്ക് ശ്ലാഘനീയമാണ്.
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു